ബ്ലിങ്കിറ്റിനെ സൊമാറ്റോ സ്വന്തമാക്കി, 4447 കോടിയുടെ കരാർ

അതിവേഗ ഡെലിവറി സേവനം നല്‍കുന്ന ബ്ലിങ്കിറ്റ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 4,447 കോടി രൂപയുടെ ഇടപാടിലാണ് ബ്ലിങ്കിറ്റിനെ സ്വന്തമാക്കിയത്. 33,018 ഇക്വിറ്റി ഓഹരികളാണ് കരാറിലുള്ളത്.

ബ്ലിങ്കിറ്റ് ഏറ്റെടുക്കുന്നതോടെ സൊമാറ്റോ അതിവേഗം കുതിക്കും. സൊമാറ്റോയുടെ വളര്‍ച്ചയില്‍ ഈ കരാര്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. ബ്ലിങ്കിറ്റ് മുമ്പ് ഗ്രോഫേഴ്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൗന്ദര്യം, വ്യക്തിഗത പരിചരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേഷനറി എന്നിവയുടെ ഡെലിവറി വേഗത ത്വരിതപ്പെടുത്തുകയാണ് കരാറിലൂടെ സൊമാറ്റോയുടെ ലക്ഷ്യം.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

സൊമാറ്റോ ഇതിനകം തന്നെ ബ്ലിങ്കിറ്റിന് 150 മില്യണ്‍ ഡോളര്‍ വായ്പ നല്‍കിയിട്ടുണ്ട്. ഈ തുക കുറച്ച ശേഷമുള്ള തുകയാകും കൈമാറുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts