റിലയൻസ് പവർ, ഇൻഫ്രാസ്‌ട്രക്ചർ ഡയറക്ടർ ഇനി രാഹുൽ സരിൻ 

ന്യൂഡല്‍ഹി: റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ച്‌ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി.

ഇന്നലെയാണ്‌ റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഡയറക്ടര്‍ സ്ഥാനം അനില്‍ അംബാനി ഒഴിഞ്ഞത്‌.

സെബിയുടെ ഇടക്കാല ഉത്തരവിന് അനുസൃതമായി അനില്‍ അംബാനി റിലയന്‍സ് പവറിന്റെ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിഞ്ഞു, റിലയന്‍സ് പവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

സെബിയുടെ ഇടക്കാല ഉത്തരവ് പാലിച്ചാണ് അനില്‍ അംബാനി തങ്ങളുടെ ബോര്‍ഡില്‍ നിന്ന് രാജിവെച്ചതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്കുള്ള പ്രത്യേക ഫയലിംഗില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പറഞ്ഞു.

പൊതുയോഗത്തിലെ അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായി ആര്‍‌പവര്‍, ആര്‍‌ഇന്‍‌ഫ്ര എന്നിവയുടെ ബോര്‍ഡുകളില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ എന്ന നിലയില്‍ രാഹുല്‍ സരിനെ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതായി രണ്ട് റിലയന്‍സ് ഗ്രൂപ്പ് കമ്പനികളും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ
[masterslider id="10"]

Related posts