600ൽ അധികം സ്പെഷ്യൽ സർവീസുകളുമായി കെ.എസ്.ആർ.ടി.സി

ബെംഗളൂരു : ഉഗാദി ഉത്സവത്തോടനുബന്ധിച്ച് കർണാടക എസ്ആർടിസിയുടെ 600 അധിക ബസ് സർവീസുകൾ. 02.04.2022 ലെ ഉഗാദി ഉത്സവം കണക്കിലെടുത്ത്, 01.04.2022, 02.04 2022  തീയതികളിൽ യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി നിലവിലുള്ള ഷെഡ്യൂളുകൾക്ക് പുറമേ 600 അധിക ബസുകൾ ഓടിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കൂടാതെ 03.04.2022-ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തും. • ബെംഗളൂരു കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് ധർമ്മസ്ഥല, കുക്കേസുബ്രഹ്മണ്യ, ശിവമൊഗ്ഗ, ഹാസൻ, മംഗളൂരു, കുന്ദാപുര,…

Read More

സവനൂർ, ഷിഗ്ഗോൺ കുടിവെള്ള പദ്ധതിക്ക് അനുമതി

ബെംഗളൂരു : ഷിഗ്ഗോണിലെയും സവനൂരിലെയും 120 ഗ്രാമങ്ങൾക്ക് കുടിവെള്ള പദ്ധതിക്ക് അനുമതി നൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പദ്ധതി പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹവേരി ജില്ലയിലെ ഷിഗാവ് താലൂക്കിലെ തിമ്മാപൂർ ഗ്രാമത്തിൽ ‘റവന്യൂ രേഖകൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റോഡുകൾ സ്ഥാപിക്കൽ, ക്ലാസ് മുറികൾ, കമ്മ്യൂണിറ്റി ഹാളുകൾ, കോൺക്രീറ്റ് കനാലുകൾ എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ വിവിധ വികസന പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഹവേരി ജില്ലയുടെ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (26-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 79 റിപ്പോർട്ട് ചെയ്തു.   94 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.28% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 94 ആകെ ഡിസ്ചാര്‍ജ് : 3903380 ഇന്നത്തെ കേസുകള്‍ : 79 ആകെ ആക്റ്റീവ് കേസുകള്‍ : 1776 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 40049 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

ഇ ബൈക്ക് ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

ചെന്നൈ : തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആണ് ദാരുണമായ സംഭവം നടന്നത്. ഇ-ബൈക്ക് തീപിടിച്ച് ആസ്ബറ്റോസ് ഷീറ്റിട്ട വീട്ടിൽ ശ്വാസം മുട്ടി ഒരു അച്ഛനും മകളും മരിച്ചു, മാർച്ച് 26 ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വെല്ലൂർ ടോൾഗേറ്റിന് സമീപം ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന ദുരൈവർമ്മ(49) കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആണ് പുതിയ ഇ-ബൈക്ക് വാങ്ങിയത്. വീടിന്റെ കവാടത്തിലെ പഴയ സോക്കറ്റിൽ ബൈക്കിന്റെ ചാർജർ ഘടിപ്പിച്ച ശേഷം വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നു. വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഇ-ബൈക്കിന് തീപിടിക്കുകയും പുകയും വീടിനെ ഉള്ളിലേക്ക് പടരുകയും…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (26-03-2022)

കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,838 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

സംസ്ഥാനത്താദ്യമായി; ബജറ്റ് നിർവഹണത്തിന് മേൽനോട്ടം വഹിക്കാൻ സമിതി

ബെംഗളൂരു : വിവിധ വകുപ്പുകൾ തമ്മിലുള്ള കൃത്യമായ ഏകോപനത്തിലൂടെയും മേൽനോട്ടത്തിലൂടെയും ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ കർണാടക ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. “ബജറ്റ് വേഗത്തിൽ നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. രൂപീകരിക്കുന്ന കമ്മിറ്റി മേൽനോട്ടം വഹിക്കും, വർക്ക് ഓർഡർ നൽകുന്നത് മുതൽ ജോലി പൂർത്തീകരിക്കുന്നത് വരെ. ധനകാര്യ വകുപ്പിൽ നിന്ന് അനുമതി നേടുകയും ബജറ്റ് നടപ്പിലാക്കുന്നതിന് വകുപ്പുകൾ തമ്മിൽ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇത് ആദ്യമായാണ്…

Read More

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഏപ്രിൽ ആദ്യം കർണാടക സന്ദർശിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏപ്രിൽ ആദ്യം കർണാടകയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. എന്നാൽ ഈ സന്ദർശനങ്ങളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ചർച്ചകളൊന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബജറ്റ് നിർവഹണത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാനത്താദ്യമായാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞു. ‘ഏപ്രിൽ ഒന്നിന്, സഹകരണ മേഖലയിലെ പരിഷ്‌കാരങ്ങൾക്കായി പ്രവർത്തിക്കുന്ന കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത്…

Read More

പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി അടുത്താഴ്ച

ന്യൂഡൽഹി : ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുന്നോടിയായി പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധു ആവുമെന്ന് അധികൃതർ അറിയിച്ചു. ആധാറുമായി പാന്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച്‌ 31 ആണ്. ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ് ഇതിന് മുമ്പ് പല തവണ മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇത്തവണ തീയതി മാറ്റില്ലെന്നാണ് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2021 സെപ്റ്റംബര്‍ 30 ല്‍ നിന്നാണ് 2022…

Read More

200 കോടിയുടെ അനധികൃത ഭൂമി കൈമാറ്റം; കെഎഎസ് ഉദ്യോഗസ്ഥനെ  റെയ്ഡ് ചെയത് എസിബി

ബെംഗളൂരു: നോർത്ത് താലൂക്ക് അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ സർക്കാർ ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തികൾക്ക് കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കർണാടക പബ്ലിക് ലാൻഡ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചീഫ് മാനേജരായ കെ.രംഗനാഥയെ എസിബി റെയ്ഡ് ചെയ്തു. ബെംഗളൂരുവിലെ ജുഡീഷ്യൽ ലേഔട്ടിലെയും ദൊഡ്ഡബല്ലാപ്പൂരിലെ ദത്താത്രേയ കല്യാണ മണ്ഡപ റോഡിലെയും കെഎഎസ് ഉദ്യോഗസ്ഥന്റെ വീടുകളിൽ കനകശ്രീ ട്രസ്റ്റിന്റെ ഓഫീസ്, ദൊഡ്ഡബല്ലാപ്പൂരിലെ അക്ഷയ സ്കൂൾ, നാഗരഭവിയിലെ ബന്ധുവിന്റെ വീട്, രംഗനാഥ് മുമ്പ് അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്തിരുന്ന ബെംഗളൂരു നോർത്ത് റവന്യൂ സബ്ഡിവിഷണൽ ഓഫീസ് എന്നിവിടെങ്ങളിൽ ഒരേസമയം റെയ്ഡ്…

Read More

യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

ബെംഗളൂരു: കര്‍ണാടകയിലെ തൊഴില്‍ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. തടിക്കാട് കൊമ്പേറ്റിമല ആലുവിള വീട്ടില്‍ പരേതനായ കണ്ണന്‍റെയും സുലോചനയുടെയും മകന്‍ അരുണ്‍ (24) ആണ് കര്‍ണാടകയില്‍ മരിച്ചത്. മൂന്നു മാസം മുമ്പാണ് അരുണ്‍ റിങ് വര്‍ക്കിനായി കര്‍ണാടകയിലെ ഹാര്‍വാറില്‍ എത്തിയത്. കഴിഞ്ഞ 18നാണ് അരുണ്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാനെത്തണമെന്ന് കോണ്‍ട്രാക്ടര്‍ അറിയിച്ചതനുസരിച്ച്‌ ബന്ധുക്കള്‍ ഹാര്‍വാറിലെത്തി മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കുകയായിരുന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്‍റെയും മുറിവുകളുടെയും അടയാളങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ കണ്ടെത്തി. അരുണ്‍ മരിച്ചതിന് ഏതാനും ദിവസം…

Read More
Click Here to Follow Us