ചെന്നൈ : തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആണ് ദാരുണമായ സംഭവം നടന്നത്. ഇ-ബൈക്ക് തീപിടിച്ച് ആസ്ബറ്റോസ് ഷീറ്റിട്ട വീട്ടിൽ ശ്വാസം മുട്ടി ഒരു അച്ഛനും മകളും മരിച്ചു, മാർച്ച് 26 ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വെല്ലൂർ ടോൾഗേറ്റിന് സമീപം ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന ദുരൈവർമ്മ(49) കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആണ് പുതിയ ഇ-ബൈക്ക് വാങ്ങിയത്.
വീടിന്റെ കവാടത്തിലെ പഴയ സോക്കറ്റിൽ ബൈക്കിന്റെ ചാർജർ ഘടിപ്പിച്ച ശേഷം വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നു. വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഇ-ബൈക്കിന് തീപിടിക്കുകയും പുകയും വീടിനെ ഉള്ളിലേക്ക് പടരുകയും ചെയ്തു. വിഷപ്പുക ശ്വസിച്ച് ദുരൈവർമ്മയ്‌ക്കൊപ്പം എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 13 വയസ്സുള്ള മകൾ മോഹന പ്രീതിയെയും വീടിനുള്ളിൽ മരിച്ചു. ഇ-ബൈക്ക് ചാർജ് ചെയ്യാനുള്ള വോൾട്ടേജ് കപ്പാസിറ്റി കുറവുള്ള സോക്കറ്റ് പഴയതായിരിക്കാം എന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ ഒരു മണിയോടെ വീടിനുള്ളിൽ തീയും പുകയും പടർന്ന നിലയിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു. അവർ പോലീസിനെയും ഏതാനും വീടുകൾ അകലെ താമസിക്കുന്ന ദുരൈവർമ്മയുടെ സഹോദരിയെയും വിവരമറിയിച്ചു. വെല്ലൂരിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ച ശേഷം നാട്ടുകാർ വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് അകത്ത് കയറിയത്. നിസാര പരുക്കുകളോടെയാണ് പിതാവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ പൊള്ളലേറ്റ പരിക്കുകളൊന്നും ഇല്ലാത്തതിനാൽ ശ്വാസം മുട്ടിയാണ് അച്ഛനും മകളും മരിച്ചതെന്നാണ് നിഗമനമെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.