യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

ബെംഗളൂരു: കര്‍ണാടകയിലെ തൊഴില്‍ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.

തടിക്കാട് കൊമ്പേറ്റിമല ആലുവിള വീട്ടില്‍ പരേതനായ കണ്ണന്‍റെയും സുലോചനയുടെയും മകന്‍ അരുണ്‍ (24) ആണ് കര്‍ണാടകയില്‍ മരിച്ചത്. മൂന്നു മാസം മുമ്പാണ് അരുണ്‍ റിങ് വര്‍ക്കിനായി കര്‍ണാടകയിലെ ഹാര്‍വാറില്‍ എത്തിയത്. കഴിഞ്ഞ 18നാണ് അരുണ്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

മൃതദേഹം ഏറ്റുവാങ്ങാനെത്തണമെന്ന് കോണ്‍ട്രാക്ടര്‍ അറിയിച്ചതനുസരിച്ച്‌ ബന്ധുക്കള്‍ ഹാര്‍വാറിലെത്തി മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കുകയായിരുന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്‍റെയും മുറിവുകളുടെയും അടയാളങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ കണ്ടെത്തി. അരുണ്‍ മരിച്ചതിന് ഏതാനും ദിവസം മുമ്പ് തനിക്കിവിടെ കഴിയാന്‍ പറ്റില്ലെന്നും പ്രശ്നങ്ങളാണെന്നും ഉടന്‍ തിരിച്ചുവരേണ്ടി വരുമെന്നുമുള്ള വിവരങ്ങള്‍ മാതാവ് സുലോചനയെ അരുൺ അറിയിച്ചിരുന്നു.

ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അഞ്ചല്‍ പോലീസിലും പുനലൂര്‍ ഡിവൈ.എസ്.പിക്കും ബന്ധുക്കള്‍ പരാതി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
[masterslider id="10"]

Related posts