ബെംഗളൂരു: കുപ്രസിദ്ധമായ ബംഗളൂരു ട്രാഫിക് കാരണം ശസ്ത്രക്രിയയ്ക്ക് വൈകിയ ഒരു ഡോക്ടർ, തന്റെ കാർ ഉപേക്ഷിച്ച് ബാക്കി ദൂരം ആശുപത്രിയിലേക്ക് ഓടേണ്ടി വന്നു. ഗാസ്‌ട്രോഎൻട്രോളജി സർജൻ ഡോ. ഗോവിന്ദ് നന്ദകുമാർ അടിയന്തര ലാപ്രോസ്‌കോപ്പിക് പിത്തസഞ്ചി ശസ്ത്രക്രിയ നടത്തുന്നതിനായി സർജാപൂരിലെ മണിപ്പാൽ ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു. യാത്രയുടെ അവസാന ഘട്ടത്തിലായപ്പോളാണ്, താൻ ഭയങ്കരമായി വൈകുകയാണെന്ന് ഡോക്റ്റർ മനസ്സിലാക്കിയത്. അവസാന സ്ട്രെച്ച് സാധാരണയായി 10 മിനിറ്റ് എടുക്കും. എന്നാൽ ട്രാഫിക്കിൽ കുടുങ്ങിയതോടെ വൈകിയതിൽ ഡോക്റ്റർ പരിഭ്രാന്തനായി. തുടർന്ന് ഗൂഗിൾ മാപ്‌സ് പരിശോധിച്ചപ്പോൾ, ആശുപത്രിയിലേക്കു എത്തിപ്പെടാൻ ഇനിയും 45 മിനിറ്റ് കൂടി എടുക്കുമെന്ന് കാണിച്ചു എന്നും അദ്ദേഹം പറഞ്ഞു.
തുടർന്നാണ് കാറിൽ നിന്നും ഇറങ്ങി, സർജാപൂർ-മാറാത്തഹള്ളി സ്ട്രെച്ചിൽ ഓടികൊണ്ട് യാത്രയുടെ ബാക്കി ഭാഗം കവർ ചെയ്യാൻ തീരുമാനിച്ചത്. തനിക്ക് ഒരു ഡ്രൈവർ ഉണ്ടായത് കൊണ്ട് കാർ പുറകിൽ ഉപേക്ഷിക്കാൻ കഴിഞ്ഞുവെന്നും. സ്ഥിരമായി ജിം ചെയ്യുന്നതിനാൽ എനിക്ക് ഓടാൻ എളുപ്പമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. തുടർന്ന് മൂന്ന് കിലോമീറ്റർ ഓടി ഹോസ്പിറ്റലിൽ സർജറി സമയമത്ത് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇത്തരമൊരു സാഹചര്യം അദ്ദേഹം നേരിടുന്നത് ഇതാദ്യമല്ല. തനിക്ക് ബെംഗളൂരുവിലെ മറ്റ് പ്രദേശങ്ങളിലും കുറച്ച് തവണ കാൽനടയായി യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്, ചിലപ്പോൾ റെയിൽവേ ലൈനുകൾ കടന്ന് വരെ നടന്നു പോയിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഇപ്പോൾ രോഗിയെ നന്നായി പരിചരിക്കുന്നതിന് ആവശ്യമായ സ്റ്റാഫും അടിസ്ഥാന സൗകര്യങ്ങളും ഞങ്ങളുടെ ആശുപത്രിയിൽ ഉള്ളതിനാൽ ഞാൻ ഉത്കണ്ഠപ്പെട്ടില്ല മറിച്ച് ചെറിയ ആശുപത്രികളുടെ സ്ഥിതി സമാനമാകണമെന്നില്ലന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.