നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങും 

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ മെട്രോ നിർമാണ സ്ഥലങ്ങൾക്ക് സമീപമുള്ള വിവിധ ജലവിതരണ ലൈനുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ നവംബർ 21 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ജലവിതരണം തടസ്സപ്പെടും. ബി ഡബ്ല്യൂ എസ്എസ്ബി സ്ഥാപിച്ച ലൈനുകൾ ഔട്ടർ റിംഗ് റോഡിലൂടെ കെആർ പുരം മുതൽ സിൽക്ക് ബോർഡ് വരെ പ്രവർത്തിക്കും. താഴെ പറയുന്ന പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും ജംബൂസവാരി ദിനെ, പുട്ടേനഹള്ളി, കോണനകുന്റെ ക്രോസ്, ജരഗനഹള്ളി, ജെപി നഗർ 4,5,6,7 സ്റ്റേജ്, തിലക് നഗർ, വിജയ ബാങ്ക് ലേ, ബിലേകഹള്ളി,…

Read More

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

dalith 9 year old boy

ജയ്പൂർ: അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്‍റെ മര്‍ദനമേറ്റ ദളിത് ബാലന്‍ മരിച്ചു. രാജസ്ഥാനിൽ ജൂലായ് 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ഒമ്പത് വയസുകാരൻ മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ജാലോര്‍ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരണത്തില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രദേശത്തെ സ്ഥിതിഗതികള്‍…

Read More

കർണാടകയുടെ പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം

ബെംഗളൂരു: ഹിജാബും ഹലാലുകളും മറ്റ് നിരവധി വർഗീയ പ്രശ്‌നങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ, ബിദാർ മുതൽ ദക്ഷിണ കന്നഡ വരെയുള്ള പല ഗ്രാമങ്ങളും കുടിവെള്ളത്തിന്റെ ക്ഷാമം രൂക്ഷമാകുകയാണ്. ഉയരുന്ന താപനില കുടിവെള്ള സ്രോതസ്സുകൾ, പ്രധാനമായും ടാങ്കുകൾ, ഭൂഗർഭ സംഭരണികൾ എന്നിവയെ അതിവേഗം ഇല്ലാതാക്കി. ഏകദേശം രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള വടക്കൻ കർണാടകയിലെ 100-150 ഗ്രാമങ്ങൾ രൂക്ഷമായ ക്ഷാമം നേരിടുന്നു. എന്നാൽ, മുൻവർഷങ്ങളെപ്പോലെ കാര്യങ്ങൾ അത്ര മോശമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു, കഴിഞ്ഞ വർഷത്തെ നല്ല മൺസൂണും ഗ്രാമീണ വീടുകളിൽ ടാപ്പ് വെള്ളം ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ജലധാരേ പദ്ധതിയും…

Read More

സവനൂർ, ഷിഗ്ഗോൺ കുടിവെള്ള പദ്ധതിക്ക് അനുമതി

ബെംഗളൂരു : ഷിഗ്ഗോണിലെയും സവനൂരിലെയും 120 ഗ്രാമങ്ങൾക്ക് കുടിവെള്ള പദ്ധതിക്ക് അനുമതി നൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പദ്ധതി പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹവേരി ജില്ലയിലെ ഷിഗാവ് താലൂക്കിലെ തിമ്മാപൂർ ഗ്രാമത്തിൽ ‘റവന്യൂ രേഖകൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റോഡുകൾ സ്ഥാപിക്കൽ, ക്ലാസ് മുറികൾ, കമ്മ്യൂണിറ്റി ഹാളുകൾ, കോൺക്രീറ്റ് കനാലുകൾ എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ വിവിധ വികസന പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഹവേരി ജില്ലയുടെ…

Read More
Click Here to Follow Us