അപകടങ്ങൾ തടയാൻ മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് വേയിൽ പുതിയ പദ്ധതി

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്‌സ്‌പ്രസ് വേയിൽ അപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) എല്ലാ ഗ്രാമങ്ങളിലും സ്‌കൈവാക്ക് നിർമ്മിക്കാൻ പദ്ധതി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിയന്ത്രിത-ആക്സസ് റോഡാണ് 119 കിലോമീറ്റർ എക്സ്പ്രസ് വേ. ആളുകൾ റോഡ് മുറിച്ചുകടക്കാതിരിക്കാൻ ഇരുവശങ്ങളിലും കമ്പിവേലികൾ സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. എന്നാൽ റോഡ് മുറിച്ചുകടക്കാൻ നാട്ടുകാർ പലയിടത്തും വേലി തകർത്ത് അപകടങ്ങൾക്കിടയാക്കിയിട്ടുണ്ട്.

 

അപകടങ്ങൾ ഇപ്പോൾ അധികൃതർക്ക് തലവേദനയായി മാറിയിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പോലീസിൽ പരാതി നൽകിയിട്ടും അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നത് പരിശോധിക്കുന്നത് ദുഷ്‌കരമായിരിക്കുകയാണ്. ജനങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് എൻഎച്ച്എഐ സ്കൈവാക്കുകൾ നിർമിക്കാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു.

മണ്ഡ്യ ജില്ലയിലൂടെ കടന്നുപോകുന്ന എക്‌സ്പ്രസ് വേയുടെ 55 കിലോമീറ്റർ ദൈർഘ്യം ഇവിടെ 18 സ്കൈവാക്കുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ മൈസൂരു, രാമനഗര, ബെംഗളൂരു റൂറൽ ജില്ലകളിലായി 21 സ്കൈവാക്കുകൾ നിർമിക്കും. ആകാശപ്പാതകൾ നിർമിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തി. ചിലയിടങ്ങളിൽ സ്ഥലമെടുപ്പ് ആവശ്യമാണെന്ന് അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.

എന്നാൽ ചിലയിടങ്ങളിൽ മാത്രം അണ്ടർപാസുകൾ നിർമിച്ചത് ഗ്രാമീണർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതോടെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ രണ്ടോ മൂന്നോ കിലോമീറ്റർ വഴിമാറി പോകേണ്ടത് അനിവാര്യമാക്കി.എന്നാൽ സ്കൈവാക്കുകൾ അതിൽ നിന്നൊരു മോചനം നൽകുമെന്നും, സുന്ദഹള്ളി നിവാസികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us