കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; 19 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

ബെംഗളൂരു: ബിദറിലെ ജി.എൻ.ഡി കോളേജില്‍ ഇരുവിഭാഗം വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 19 വിദ്യാർഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു.

കോളേജ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ മതപരമായ ഗാനം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.

ഇതുസംബന്ധിച്ച അന്വേഷണം പൂർത്തിയാവുന്നതുവരെ 19 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാൻ അഞ്ചു അധ്യാപകരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു.

കോളേജ് ഫെസ്റ്റിനിടെ ‘ജയ് ശ്രീറാം’ ഗാനം വെച്ചത് ഒരു വിഭാഗം വിദ്യാർഥികള്‍ ചോദ്യം ചെയ്തതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.

സംഭവത്തില്‍ ഗാന്ധിഗഞ്ജ് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts