കരകവിഞ്ഞൊഴുകുന്ന നദിയിൽ ചാടി സോഷ്യൽ മീഡിയയിൽ വൈറലായി യുവാവ്; അറസ്റ്റ് ചെയ്ത് പോലീസ്

ബെംഗളൂരു : പാലത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന തുംഗ നദിയിലേക്ക് ചാടിയ യുവാവിനെതിരെ കേസെടുത്ത് പോലീസ് . ഷിമോഗയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാവ് നദിയിൽ ചാടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പാലത്തിന്റെ തടയണയുടെ മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവ് അതിവേഗം ഒഴുകുന്ന വെള്ളത്തിൽ നീന്തി റെയിൽവേ പാലത്തിലെത്തി. അവിടെ നിന്ന് യുവാവ് വീണ്ടും ചാടി വെള്ളത്തിന്റെ ഒഴുക്കിനെതിരെ നീന്തുകായും ചെയ്തു. അവിടെ നിന്നും കരയിലേക്ക് കയറുകയും ചെയ്തു.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

യുവാവ് നദിയിലേക്ക് ചാടുന്നത് കണ്ട പൊതുജനം പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് കോട്ടെ സ്റ്റേഷൻ പോലീസ് രാജീവ് ഗാന്ധി ബാരങ്കേയിൽ താമസിക്കുന്ന ഗംഗപ്പയെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts