വന്ദേഭാരത് ട്രെയിനിൽ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി

ഭോപ്പാൽ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി.

ജൂലൈ 24ന് റാണി കമലാപതി-ഹസ്രത് നിസാമുദ്ധീൻ വന്ദേ ഭാരത് എക്സ്പ്രലായിരുന്നു സംഭവം.

വന്ദേഭാരതിൽ റെയിൽവേ കാറ്ററിംഗ് സർവീസായ ഐ.ആർ.സി.ടി.സി നൽകിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്.

ഭക്ഷണത്തിൽ പാറ്റയുള്ളതിന്‍റെ ചിത്രങ്ങൾ യുവാവ് തന്‍റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

‘വന്ദേഭാരതിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി’ എന്ന തലക്കെട്ടോടെയായിരുന്നു യുവാവ് ചിത്രങ്ങൾ പങ്കുവെച്ചത്.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ യുവാവിനോട് മാപ്പ് പറഞ്ഞ് ഐ.ആർ.സി.ടി.സി രംഗത്തെത്തിയിരുന്നു.

“നിങ്ങൾക്ക് സംഭവിച്ച ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നു. വിഷയം കാര്യക്ഷമമായി പരിശോധിക്കും.

ഭക്ഷണമുണ്ടാക്കുമ്പോൾ കൃത്യമായ സുരക്ഷ പാലിക്കാൻ ബന്ധപ്പെട്ട സേവനദാതാവിന് നിർദേശം നൽകിയിട്ടുണ്ട്.

സേവനദാതാവിൽ നിന്നും തക്കതായ പിഴ ഈടാക്കിയിട്ടുണ്ട്” എന്നായിരുന്നു ഐ.ആർ.സി.ടി.സിയുടെ പ്രതികരണം.

റെയിൽവേയുടെ ട്വിറ്റർ പേജിൽ നിന്നും യുവാവിന് ക്ഷമാപണം ലഭിച്ചിരുന്നു.

സംഭവത്തിൽ പ്രതികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്കറ്റിന്‍റെ പകർപ്പ് ഐ.ആർ.സി.ടി.സിക്ക് കൈമാറണമെന്നും റെയിൽവേ കൂട്ടിച്ചേർത്തു.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് വന്ദേഭാരതിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
[masterslider id="10"]

Related posts