ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ ഏകദിന പ്രാഥമിക അധ്യാപക പരിശീലനവും, ചാപ്റ്റർ വർക്കിംഗ് കമ്മിറ്റി യോഗവും ജൂലായ് 30 നു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി പഠനകേന്ദ്രത്തിൽ വെച്ചു നടക്കും.
കാലത്ത് 9.30 നു മിഷൻ നവാഗത അധ്യാപകർക്കായി നടത്തുന്ന അധ്യാപക പരിശീലനം ബാംഗളൂർ നോർത്ത് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും, കൈരളി നികേതൻ എഡുക്കേഷൻ ട്രസ്റ്റ് സെക്രട്ടറിയുമായ ജെയ്ജോ ജോസഫ് ഉത്ഘാടനം ചെയ്യും.
മലയാളം മിഷൻ തിരുവനന്തപുരം ഓഫീസിൽ നിന്നുള്ള ഭാഷാധ്യാപകൻ സതീഷ് കുമാർ മുഖ്യാതിഥി ആകും.
മലയാളം മിഷൻ പ്രവർത്തന രീതികളെ കുറിച്ച് അക്കാദമിക് കോ ഓർഡിനേറ്റർ സതീഷ് തോട്ടശ്ശേരി സംസാരിക്കും.
ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ, അധ്യാപികമാരായ ത്രേസ്യാമ്മ സി.എ, ഹിത വേണുഗോപാൽ, മീര നാരായണൻ,ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ ക്ളാസ്സുകൾ നയിക്കും.
വൈകീട്ട് 3.30നു കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പഠനോൽസവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, സുഗതാജ്ഞലി കാവ്യാലാപന മൽസരത്തിലെ മേഖലാ തല വിജയികൾക്കുള്ള സമ്മാനദാനം, വിധികർത്താക്കൾക്കുള്ള ആദരം എന്നീ പരിപാടികൾക്ക് ശേഷം കൂടുന്ന മിഷൻ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ കർണ്ണാടക ചാപ്റ്റർ പുന: സംഘാടനം നടത്തും. മലയാളം മിഷൻ കർണ്ണാടക കോ ഓർഡിനേറ്റർ