അപൂർവ്വങ്ങളിൽ അപൂർവ്വമായ ബോംബെ “ഒ” നെഗറ്റീവ് രക്തമെത്തിച്ച് ആർ.ഐ.ബി.കെ ബെംഗളൂരുവും ഐ.സി.എഫ് യുവ ചെന്നൈയും

ചെന്നൈ: ചെന്നൈയിലെ എഗ്മോർ ഗവണ്മെന്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗിക്ക് പ്രസവ സംബന്ധമായ ആവശ്യത്തിനായി അത്യാവശ്യമായി അപൂർവങ്ങളിൽ അപൂർവ്വമായ ബോംബെ “ഒ” നെഗറ്റീവ് രക്തമാവശ്യപ്പെട്ട് ചെന്നൈ ഐ.സി.എഫ് യുവ കോഡിനേറ്റർ സന്തോഷ് ചേലക്കര ബാംഗ്ലൂർ ആർ.ഐ.ബി.കെ കോഡിനേറ്റർ ടിജോ യെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു നിവാസികളായ നവീൻ, വിശാൽ എന്നിവരുടെ സഹായത്തോടെ “ആദിത്യ” എന്ന ഡോണറെ ഉടൻ തന്നെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുകയും രക്‌തദാനം നടത്തിക്കുകയും ചെയ്തു.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

തുടർന്ന് രക്തബാഗുമായി ബെംഗളൂരു റയിൽവേ സ്റ്റേഷനിൽ നിന്നും ആർ.പി.എഫിന്റെ സഹായത്തോടു കൂടി രക്തബാഗ് ചെന്നൈയിലേക്ക് അയക്കുകയും, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ ഐ.സി.എഫ് യുവ കോഓർഡിനേറ്റർ സന്തോഷ് ചേലക്കര ചെന്നൈയിലെ എഗ്മോർ ഗവണ്മെന്റ് ആശുപത്രി ബ്ലഡ് ബാങ്കിൽ എത്തിച്ചു നൽകുകയും ചെയ്തു.

നാടെല്ലാം ഈ മഹാമാരിയിൽ വിറങ്ങലിച്ചു നില്കുമ്പോഴും അഭിമാനകരമായ ഇത്തരം രക്തദാനങ്ങൾ ഓരോ ജീവന്റെയും സ്വപ്നങ്ങളുടെ ചിറകുകളാണ്. ഇത് മാത്രമാണ് ഓരോ ബ്ലഡ് ഡോണേഴ്സ് കോഡിനേറ്റേഴ്സും ആഗ്രഹിക്കുന്നത്. അതിന് കൂടുതൽ നിറം നൽകാൻ ടിജോ, സന്തോഷ് ചേലക്കര, നവീൻ, വിശാൽ എന്നിവരെപോലെ ചിലരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts