ആർഐബികെയും കല ബെംഗളൂരുവും സംയുക്തമായി നടത്തുന്ന രക്ത ദാന ക്യാമ്പ് നാളെ പീനിയയിൽ

ബെംഗളൂരു: ആർഐബികെയും കല ബെംഗളൂരുവും സംയുക്തമായി, നടത്തുന്ന രക്ത ദാന ക്യാമ്പ് നാളെ പീനിയയിൽ. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ ഫോം പൂരിപ്പിയ്ക്കുക. https://surveyheart.com/form/62c426cda9e72514af88070a  

Read More

117 തവണ രക്തദാനം, ഗിന്നസ് റെക്കോർഡ് നേടി മധുര അശോക് കുമാർ 

ബെംഗളൂരു : 117 തവണ രക്തദാനം നടത്തിയ മധുര അശോക് കുമാറിനെ തേടി ഗിന്നസ് റെക്കോഡ് എത്തി. തന്റെ 18ാം വയസിലാണ് ബെംഗളൂരു സ്വദേശിനിയായ മധുര അശോക് രക്തം ദാനം ചെയ്യാന്‍ ആരംഭിച്ചത്. പല സ്ഥലങ്ങളില്‍ വച്ച്‌ അറിയുന്നതും അറിയാത്തതുമായ പലര്‍ക്കായി രക്തം നല്‍കിയിട്ടുണ്ട് ഇവർ . ഇതിന്‍റെ ഒന്നും കണക്കുകള്‍ പക്ഷെ മധുര സൂക്ഷിച്ചിരുന്നില്ല. അടുത്തിടെയാണ് രക്തദാന വളണ്ടിയര്‍മാരുടെ പട്ടികയില്‍ നിന്നും ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വ്യക്തി മധുരയാണെന്ന് സുഹൃത്തുക്കള്‍ കണ്ടെത്തിയത്. നിലവില്‍ ഒരു എന്‍ജിഒയില്‍ സാമൂഹ്യ പ്രവര്‍ത്തകയാണ് മധുര. ഇതിനകം…

Read More

ദുഃഖവെള്ളി ദിനത്തിൽ രക്ത ദാനം നടത്തി സാന്തോം ഹുളിമാവ് ഇടവക മാതൃകയായി

ബെംഗളൂരു: മാനവകുലത്തിന്റെ രക്ഷക്കായി ഈശോ കാൽവരിയിൽ രക്തം ചിന്തിയതു അനുസ്മരിച്ചുകൊണ്ടും, രക്ത ദാനം മഹാ ദാനം എന്ന ആപ്തവാക്യത്തെ അന്വർത്ഥമാക്കികൊണ്ടും, സാന്തോം ഹുളിമാവ് ഇടവക അംഗങ്ങൾ ദുഃഖവെള്ളി ദിനത്തിൽ നടത്തിയ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ഇടവക വികാരി ഫാദർ മനോജ് അമ്പലത്തിങ്കൽ നിർവ്വഹിച്ചു. നിംഹാൻസ് ബ്ലഡ്‌ ബാങ്കിൻ്റെ സഹകരണത്തോടെ നടത്തിയ ഈ ക്യാമ്പിൽ നൂറോളം ദാതാക്കൾ രക്തം നൽകുകയുണ്ടായി. ഇടവകയുടെ രജത ജൂബിലി വർഷത്തിൽ ഇങ്ങിനെയൊരു ബ്ലഡ്‌ ഡോനാഷണൽ വിജയകരമായി പൂർത്തിയാക്കുവാൻ നേതൃത്വം കൊടുത്ത Vicar Rev. Fr. മനോജ്‌ അമ്പലത്തിങ്കൾ നെയും Asst.…

Read More

കേരള സമാജം ബെംഗളൂരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ ഗോല്ലഹള്ളിയിലുള്ള ഡി എസ് മാക്സ് സിഗ്മ &സിഗ്മ നെക്സ്റ്റിൽ നടന്ന രക്ത ദാന ക്യാമ്പ് ആനക്കൽ എം എൽ എ ശിവണ്ണ ബി ഉദ്ഘാടനം ചെയ്തു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അധ്യക്ഷത വഹിച്ചു. ബെംഗളൂരു റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അലോക് കുമാർ മുഘ്യ പ്രഭാഷണം നടത്തി. കേരള സമാജം പ്രസിഡന്റ്‌ സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ,വൈസ് പ്രസിഡന്റ്‌ സുധിഷ്…

Read More

രക്ത ക്ഷാമം പരിഹരിക്കാൻ; ആർ.ഐ.ബി.കെയുടെ രക്തദാന ക്യാമ്പ്

ബെംഗളൂരു : ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ്, ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം. ഇവിടെ നമുക്കും അവസരമൊരുക്കിയിരിക്കുകയാണ് ആർ.ഐ.ബി.കെ. ആർ.ഐ.ബി.കെ ബാംഗ്ലൂർ ഘടകത്തിന്റെ നേതൃത്വത്തിൽ എമർജൻസി മെഗാ രക്തദാന ക്യാമ്പ് മാർച്ച് 23 ബുധനാഴ്ച്ച ജലഹള്ളി പ്രിൻസ് ടൗൺ അപ്പാർട്മെന്റിൽ സംഘടിപ്പിച്ചിരിക്കുന്നു, രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00PM വരെ ആണ് ക്യാമ്പ്. ആർ.ഐ.ബി.കെ ബാംഗ്ലൂർ, മില്യൺ ട്രീസ് & ബില്യൺ സ്‌മൈൽസ്, വിക്ടോറിയ ഹോസ്പിറ്റൽ, ജിനെക്സ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രക്തം നൽകാൻ താല്പര്യമുള്ള ഏവർക്കും മാർച്ച് 23 ബുധനാഴ്ച്ച…

Read More

ഹുബ്ബള്ളി-ധാർവാഡ് ആശുപത്രികളിൽ രക്തക്ഷാമം രൂക്ഷം

ബെംഗളൂരു : സർക്കാർ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടും, ഗ്രാമങ്ങളിലെ വലിയൊരു വിഭാഗം, ധാർവാഡ് ജില്ലയിൽ രക്തം ദാനം ചെയ്യാൻ സന്നദ്ധത കാണിക്കാൻ വിമുഖത കാണിക്കുന്നു, ഇതിന്റെ ഫലമായി നഗരങ്ങളിലെ പല ആശുപത്രികളും കടുത്ത രക്തക്ഷാമം നേരിടുകയാണ്. ഹുബ്ബള്ളി-ധാർവാഡിൽ ഉടനീളം, കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (കിംസ്) ഉൾപ്പെടെ 12 രക്തബാങ്കുകളുണ്ട്, രക്തത്തിന്റെ ദൗർലഭ്യം, എല്ലാ രക്ത ഗ്രൂപ്പുകളും ക്ഷാമം നഗരങ്ങളിലെ ആശുപത്രികൾക്കിടയിൽ നിരന്തരമായ ആശങ്കയായി തുടരുന്നു. തങ്ങൾക്ക് കുറഞ്ഞത് 10,000 ബാഗ് യൂണിറ്റ് രക്തം ആവശ്യമാണ്. ഓരോ…

Read More

അപൂർവ്വങ്ങളിൽ അപൂർവ്വമായ ബോംബെ “ഒ” നെഗറ്റീവ് രക്തമെത്തിച്ച് ആർ.ഐ.ബി.കെ ബെംഗളൂരുവും ഐ.സി.എഫ് യുവ ചെന്നൈയും

ചെന്നൈ: ചെന്നൈയിലെ എഗ്മോർ ഗവണ്മെന്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗിക്ക് പ്രസവ സംബന്ധമായ ആവശ്യത്തിനായി അത്യാവശ്യമായി അപൂർവങ്ങളിൽ അപൂർവ്വമായ ബോംബെ “ഒ” നെഗറ്റീവ് രക്തമാവശ്യപ്പെട്ട് ചെന്നൈ ഐ.സി.എഫ് യുവ കോഡിനേറ്റർ സന്തോഷ് ചേലക്കര ബാംഗ്ലൂർ ആർ.ഐ.ബി.കെ കോഡിനേറ്റർ ടിജോ യെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു നിവാസികളായ നവീൻ, വിശാൽ എന്നിവരുടെ സഹായത്തോടെ “ആദിത്യ” എന്ന ഡോണറെ ഉടൻ തന്നെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുകയും രക്‌തദാനം നടത്തിക്കുകയും ചെയ്തു. തുടർന്ന് രക്തബാഗുമായി ബെംഗളൂരു റയിൽവേ സ്റ്റേഷനിൽ നിന്നും ആർ.പി.എഫിന്റെ സഹായത്തോടു കൂടി രക്തബാഗ് ചെന്നൈയിലേക്ക് അയക്കുകയും,…

Read More
Click Here to Follow Us