ദുഃഖവെള്ളി ദിനത്തിൽ രക്ത ദാനം നടത്തി സാന്തോം ഹുളിമാവ് ഇടവക മാതൃകയായി

ബെംഗളൂരു: മാനവകുലത്തിന്റെ രക്ഷക്കായി ഈശോ കാൽവരിയിൽ രക്തം ചിന്തിയതു അനുസ്മരിച്ചുകൊണ്ടും, രക്ത ദാനം മഹാ ദാനം എന്ന ആപ്തവാക്യത്തെ അന്വർത്ഥമാക്കികൊണ്ടും, സാന്തോം ഹുളിമാവ് ഇടവക അംഗങ്ങൾ ദുഃഖവെള്ളി ദിനത്തിൽ നടത്തിയ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ഇടവക വികാരി ഫാദർ മനോജ് അമ്പലത്തിങ്കൽ നിർവ്വഹിച്ചു.

നിംഹാൻസ് ബ്ലഡ്‌ ബാങ്കിൻ്റെ സഹകരണത്തോടെ നടത്തിയ ഈ ക്യാമ്പിൽ നൂറോളം ദാതാക്കൾ രക്തം നൽകുകയുണ്ടായി. ഇടവകയുടെ രജത ജൂബിലി വർഷത്തിൽ ഇങ്ങിനെയൊരു ബ്ലഡ്‌ ഡോനാഷണൽ വിജയകരമായി പൂർത്തിയാക്കുവാൻ നേതൃത്വം കൊടുത്ത Vicar Rev. Fr. മനോജ്‌ അമ്പലത്തിങ്കൾ നെയും Asst. Vicar, Rev. Fr. ജിന്റോ പുത്തൻപുരയ്‌ക്കൽ നെയും, ഇടവകയുടെ കൈക്കാരന്മാരായ സന്തോഷ്‌ പീറ്റർ ഡെവിസ് കല്ലറക്കൽ, അലക്സ്‌ മണ്ണൂർ, ബിജു തോമസ് എന്നിവരെയും, ഇതുമായി സഹകരിച്ച നിംഹാൻസ് ബ്ലഡ്‌ ബാങ്ക് സ്റ്റാഫിനേയും ഇടവക സമൂഹം അഭിനന്ദിക്കുകയും, അവർക്ക് നന്ദി അർപ്പിക്കുകയും ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ യുവതിക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ
[masterslider id="10"]

Related posts

Click Here to Follow Us