ശ്രാവണബെലഗോളയിലെ മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഭാഗമായുള്ള സ്പെഷൽ ട്രെയിനുകൾ നാളെ സർവീസ് ആരംഭിക്കും.

ബെംഗളൂരു: ശ്രാവണബെലഗോളയിലെ മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഭാഗമായുള്ള സ്പെഷൽ ട്രെയിനുകൾ നാളെ സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽ നിന്ന് പത്ത് സ്പെഷൽ ട്രെയിനുകളാണ് ശ്രാവണബെലഗോളയിലേക്ക് സർവീസ് നടത്തുക. കൂടാതെ മൈസൂരു, ഹാസൻ, മിറാജ് എന്നിവിടങ്ങളിൽ നിന്നും സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും.

യശ്വന്ത്പുരയിൽ നിന്ന് രാവിലെ 5.15, 6.20, 12.45, ഉച്ചയ്ക്ക് രണ്ട്, 3.45, വൈകിട്ട് 6.15 സമയങ്ങളിൽ ഡെമു, പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തും. ശ്രാവണബെലഗോളയിൽ നിന്ന് യശ്വന്ത്പുരയിലേക്ക് രാവിലെ ഏഴ്, 10.40, 12, 12.15, വൈകിട്ട് 7.20, രാത്രി ഒൻപത് സമയങ്ങളിൽ ‌ഡെമു, പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തും. കൂടാതെ ആഴ്ചയിൽ മൂന്ന് ദിവസം ( ചൊവ്വാ, വ്യാഴം, ശനി) ദിവസങ്ങളിൽ യശ്വന്ത്പുരയിൽ നിന്ന് വൈകിട്ട് 5.35ന് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts