കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിയെ ചോദ്യം ചെയ്ത് സംസ്ഥാനങ്ങൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്;അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനം കനത്ത സുരക്ഷയിൽ.

ബെംഗളൂരു: കാവേരി നദീജല തർക്കപരിഹാര ട്രൈബ്യൂണൽ വിധിയെ ചോദ്യം ചെയ്ത് കർണാടകയും തമിഴ്നാടും നൽകിയിരിക്കുന്ന ഹർജികളിൽ സുപ്രീം കോടതി വിധി പറയാനിരിക്കെ മണ്ഡ്യ കെആർഎസ് ഡാം പരിസരം അതീവ പൊലീസ് ജാഗ്രതയിൽ. കാവേരിയുടെ പ്രധാന അണക്കെട്ടായ കൃഷ്ണരാജ സാഗരയിലേക്ക് (കെആർഎസ്) പൊതുജനത്തിന് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

കാവേരി തർക്കം: കോടതി വിധി പറയാനിരിക്കെ മണ്ഡ്യ ഡാം പരിസരത്ത് അധിക സുരക്ഷസിസിടിവി ക്യാമറകളും ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കുന്നത്. 2016ൽ കർണാടക തമിഴ്നാടിന് അധികജലം വിട്ടുകൊടുക്കാനാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ ബെംഗളൂരുവിലും മണ്ഡ്യയിലും കലാപം ഉടലെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us