117 തവണ രക്തദാനം, ഗിന്നസ് റെക്കോർഡ് നേടി മധുര അശോക് കുമാർ 

ബെംഗളൂരു : 117 തവണ രക്തദാനം നടത്തിയ മധുര അശോക് കുമാറിനെ തേടി ഗിന്നസ് റെക്കോഡ് എത്തി. തന്റെ 18ാം വയസിലാണ് ബെംഗളൂരു സ്വദേശിനിയായ മധുര അശോക് രക്തം ദാനം ചെയ്യാന്‍ ആരംഭിച്ചത്. പല സ്ഥലങ്ങളില്‍ വച്ച്‌ അറിയുന്നതും അറിയാത്തതുമായ പലര്‍ക്കായി രക്തം നല്‍കിയിട്ടുണ്ട് ഇവർ . ഇതിന്‍റെ ഒന്നും കണക്കുകള്‍ പക്ഷെ മധുര സൂക്ഷിച്ചിരുന്നില്ല.

അടുത്തിടെയാണ് രക്തദാന വളണ്ടിയര്‍മാരുടെ പട്ടികയില്‍ നിന്നും ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വ്യക്തി മധുരയാണെന്ന് സുഹൃത്തുക്കള്‍ കണ്ടെത്തിയത്. നിലവില്‍ ഒരു എന്‍ജിഒയില്‍ സാമൂഹ്യ പ്രവര്‍ത്തകയാണ് മധുര. ഇതിനകം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 180 ലധികം അവര്‍ഡുകള്‍ മധുരക്ക് ലഭിച്ചിട്ടുണ്ട്. തുംകൂറില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് മധുരക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

എന്‍റെ പിതാവും ഭര്‍തൃപിതാവും സ്വാതന്ത്ര്യ സമര സേനാനികളും സാമൂഹ്യ പ്രവര്‍ത്തകരുമായിരുന്നു. അവരെ കണ്ട് വളര്‍ന്നതിനാല്‍ ഞാനും ആ പാത പിന്‍തുടര്‍ന്നു. ഇത്രയും തവണ രക്തദാനം നടത്തിയിട്ടും എനിക്ക് ഒരു തരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും ഉണ്ടായിട്ടില്ല, മധുര പറഞ്ഞു. നിലവിൽ ലയണ്‍സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെ് ഇവര്‍ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു
[masterslider id="10"]

Related posts