കേരളത്തിൽ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മുതൽ: അറിയാനുള്ള ലിങ്കുകൾ വിശദമായി അറിയാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം വൈകീട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും.

2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടാണ് പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതല്‍ പിആര്‍ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും ലഭിക്കും.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ഇതോടൊപ്പംതന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

  • www.prd.kerala.gov.in,
  • result.kerala.gov.in,
  • examresults.kerala.gov.in,
  • https://pareekshabhavan.kerala.gov.in,  
  • https://sslcexam.kerala.gov.in,
  • https://results.kite.kerala.gov.in,

എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

എസ്എസ്എല്‍സി (എച്ച്‌ഐ) ഫലം http://sslchiexam.kerala.gov.in  ലും റ്റിഎച്ച്എസ്എല്‍സി (എച്ച്‌ഐ) ഫലം  http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി ഫലം (http://thslcexam.kerala.gov.in) ലും എഎച്ച്എസ്എല്‍സി ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts