കേരളത്തിൽ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മുതൽ: അറിയാനുള്ള ലിങ്കുകൾ വിശദമായി അറിയാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം വൈകീട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. 2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടാണ് പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതല്‍ പിആര്‍ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും ലഭിക്കും. ഇതോടൊപ്പംതന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in,   https://sslcexam.kerala.gov.in, https://results.kite.kerala.gov.in, എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.…

Read More

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; ബിജെപിക്ക് 308 വാർഡുകളിൽ വിജയം..

ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അവകാശപ്പെട്ടു. ബിജെപിയുടെ നേട്ടം പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നുവെന്ന് മുതിർന്ന നേതാക്കളിലൊരാളായ ആർ ശ്രീനിവാസൻ പറഞ്ഞു. ബിജെപിക്ക് ജനപ്രതിനിധികൾ ഇല്ലാത്ത കടലൂർ, വെല്ലൂർ, മധുരൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആ മേഖലകളിലേക്ക് പാർട്ടി കടന്നുകയറി. എന്നാൽ പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതായും അണ്ണാമലൈ ചെന്നൈയില്‍ നടത്തിയ വാര്‍ത്ത…

Read More
Click Here to Follow Us