സെൽഫി വീഡിയോ റെക്കാർഡ് ചെയ്ത് യുവതി തൂങ്ങിമരിച്ചു.

ബെംഗളൂരു :സ്വന്തം വീഡിയോ മൊബൈലിൽ പകർത്തി ഷെയർ ചെയ്തതിന് ശേഷം യുവതി തൂങ്ങിമരിച്ചു.വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ദേവനഹള്ളി സിറ്റിയിൽ വാടകക്ക് താമസിക്കുന്ന മഞ്ജുള (36) ആണ് ആത്മഹത്യ ചെയ്തത്, വീട്ടുടമസ്ഥനുമായുള്ള  പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.

വീട്ടുടമ സ്ഥിരമായി ഇവരോട് വീട് ഒഴിഞ്ഞു കൊടുക്കാൻ പറയുകയും തുടർന്നുള്ള വാഗ്വാദങ്ങളും അരങ്ങേറാറുണ്ട്.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

36 സെക്കന്റ് നീളമുള്ള വീഡിയോ റെക്കാർഡ് ചെയ്തതിന് ശേഷം യുവതി ഫാനിൽ തൂങ്ങുകയായിരുന്നു. വീഡിയോയിൽ യുവതി പറയുന്നത് ഇപ്രകാരമാണ്

“അവർ ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു, എന്റെ താലി വരെ പൊട്ടിച്ചെടുത്തു. പോലീസ് സ്റ്റേഷനിൽ വച്ച് പോലീസുകാരുടെ മുന്നിൽ വച്ച് സോമശേഖരനും ഭാര്യയും മകളും ചേർന്ന് ഞങ്ങളെ മർദ്ദിച്ചു. പോലീസ് കണ്ടു നിന്നു ,ഞാനെന്റെ ഭർത്താവിനെ ആശുപത്രിയിലേക്കയച്ചിരിക്കുകയാണ്, ഞാൻ ആത്മഹത്യ ചെയ്യുന്നു.സോമ, ഭാര്യ ബിന്ദു മകൾ ഗീത എന്നിവർ കാരണമാണ് ഞാൻ ആത്മമഹത്യ ചെയ്യുന്നത് അവരെ വെറുതെ വിടരുത് “

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts