ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ

ബെംഗളുരു: ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി ഹുബ്ബള്ളിയില്‍ നിന്നു കൊല്ലത്തേക്കു 2നു സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. എസ്എസ്എസ് ഹുബ്ബള്ളി – കൊല്ലം എക്‌സ്പ്രസ് (07347) സര്‍വീസിനു സ്‌പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു.

ബെംഗളൂരുവില്‍ കെആര്‍ പുരത്തും എസ്എംവിടി ബെംഗളൂരുവിലും സ്റ്റോപ്പുണ്ട്.  2നു രാവിലെ 7.05നു ഹുബ്ബള്ളിയില്‍ നിന്നു പുറപ്പെടും.

ഉച്ചയ്ക്കു 2.20ന് എസ്എംവിടി ബെംഗളൂരുവിലും 2.45നു കെആര്‍ പുരത്തും എത്തും. 3നു രാവിലെ 7നു കൊല്ലത്തെത്തും. തിരിച്ചു 3നു രാവിലെ 10.45നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.40നു ഹുബ്ബള്ളി യിലെത്തും.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

സ്റ്റോപ്പുകള്‍
ഹാവേരി, റാണന്നൂര്‍, ഹരിഹര്‍, ദാവനഗെരെ, ബി രൂര്‍, അര്‍സിക്കെരെ, തുമ് രു, എസ്എംവിടി ബെംഗളുരു, കെആര്‍ പുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡനൂര്‍, പാല ക്കാട്, തൃശൂര്‍, ആലുവ, എറ ണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം. കോച്ചുകള്‍: ഒരു എസി ടു ടിയര്‍, 3 എസി ത്രീ ടിയര്‍, 7 സ്ലീപ്പര്‍ ക്ലാസ്, 4 ജന റല്‍ സെക്കന്‍ഡ് ക്ലാസ്, 2 എസ്എല്‍ആര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts