കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം ബൈക്കിൽ കൊണ്ടുപോയി കത്തിച്ചു; ദേവനഹള്ളിയിലെ കൊലപാതക ചുരുളഴിഞ്ഞു.

ബെംഗളൂരു: ദേവനഹള്ളിയിൽ 36-കാരിയായ യുവതിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ച സംഭവത്തിൽ സ്വകാര്യ കമ്പനി ജീവനക്കാരൻ അറസ്റ്റിലായി. യാദ്ഗിർ സ്വദേശിയായ മൗനേഷ് മൈത്രിയെയാണ് (34) ദേവനഹള്ളി പോലീസ് പിടികൂടിയത്. വിമാനത്താവളത്തിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയും ചിക്കബല്ലാപുര സ്വദേശിനിയുമായ നിർമ്മല കൃഷ്ണപ്പയാണ് കൊല്ലപ്പെട്ടത്.

ഫെബ്രുവരി 25-നാണ് ദേവനഹള്ളി ടൗണിൽ ഭാഗികമായി കത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം നിർമ്മലയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഫെബ്രുവരി 21-നാണ് മൗനേഷ് നിർമ്മലയെ നൈലോൺ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായതും.

  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

മൗനേഷിന്റെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. നിർമ്മല തന്റെ വീട്ടിൽ താമസം തുടങ്ങിയതോടെ ഭാര്യ വിവരം അറിയുമെന്നും കുടുംബജീവിതം തകരുമെന്നും ഭയന്നാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. ബെഡ്ഷീറ്റിലും ടാർപോളിനിലും പൊതിഞ്ഞ മൃതദേഹം ബൈക്കിൽ കടത്തി വിജനമായ സ്ഥലത്ത് വെച്ച് കത്തിക്കുകയായിരുന്നു.

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ കുടുക്കിയത്. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും
[masterslider id="10"]

Related posts