സിബിഎസ്ഇ ചോദ്യപേപ്പറിൽ ക്യുആർ കോഡ്; സ്കാൻ ചെയ്തപ്പോൾ…

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ ഗണിതശാസ്ത്ര ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഒന്ന് ഞെട്ടി. ചോദ്യപേപ്പറിന്റെ സൈഡിലായി കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് പഴയ മ്യൂസിക് വീഡിയോയുടെ ലിങ്കാണ്. പരീക്ഷാ പേപ്പറിന്റെ സുരക്ഷയ്ക്കും ആധികാരികതയ്ക്കുമായി ഉള്‍പ്പെടുത്തിയ കോഡിലാണ് വീഡിയോയുടെ ലിങ്ക് വന്നത്. മാര്‍ച്ച് ഒന്‍പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. ഇന്റര്‍നെറ്റില്‍ ആളുകളെ പറ്റിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘റിക് റോളിങ്’ എന്ന ലിങ്കാണ് പരീക്ഷ പേപ്പറിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കാന്‍…

Read More

ബെംഗളൂരുവില്‍നിന്നുളള ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്

ആലുവ: ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ റീല്‍സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. കോലഞ്ചേരി സ്വദേശികളായ ജിസ്മോന്‍ (20), കിരണ്‍ (29) എന്നിവരെയാണ് ആലുവ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍നിന്നുവന്ന ട്രെയിനിലായിരുന്നു യുവാക്കളുടെ റീല്‍സ് ചിത്രീകരണം. സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി പലരീതിയില്‍ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീല്‍സ് ചിത്രീകരിച്ചത്. യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രതികളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Read More

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1440 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 520 രൂപയാണ് വര്‍ധിച്ചത്. 1,19,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 14,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.

Read More

ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്. വിഷയം ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബപ്രശ്‌നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

Read More

ഗണേഷ് കുമാറിന്റെത് കുടുംബപ്രശ്‌നം, അതവര്‍ പരിഹരിച്ചു; സ്പീക്കര്‍

കോഴിക്കോട്: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നുവന്ന ആരോപണത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. മന്ത്രിക്കെതിരെ ഉള്ള ആരോപണം അടഞ്ഞ അധ്യായം ആണെന്നും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് കുടുംബപ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. അത് അവര്‍ തന്നെ പരിഹരിച്ചുകഴിഞ്ഞെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ വന്നുപറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വാഭാവികമായി അവര്‍ തന്നെ അത് അവസാനിച്ചു കഴിഞ്ഞെന്നും പറഞ്ഞു. കുടുംബപ്രശ്‌നമൊന്നും രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് കരുതുന്നില്ല. മാത്രമല്ല അത് രാഷ്ട്രീയ പ്രശ്‌നമാക്കേണ്ട കാര്യവുമില്ല. ഇനി സഭയൊന്നും കൂടുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാനം ഉടന്‍ ഉണ്ടാകും.…

Read More

സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു

തൃശൂർ : പ്രശസ്ത ചലച്ചിത്ര സഹസംവിധായകൻ വിജീഷ് ഐ കെ (45) മസ്തിഷ്‌ക സംബന്ധമായ രോഗത്താൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂർ സ്വദേശിയാണ്. ടീൻസ്, ഓടും രാജ ആടും റാണി, ദേവയാനം, പത്രോസിന്റെ പടപ്പുകൾ തുടങ്ങിയവയാണ് പ്രവർത്തിച്ച പ്രധാന സിനിമകൾ. അച്ഛൻ: കൃഷ്ണൻ അമ്മ: രത്ന. സഹോദരങ്ങൾ: കിഷോർ കുമാർ, കൃജിത്ത്, രമ്യ.

Read More

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ നിലയും വിലയും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാര്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. ‘ഇത്തരം പ്രവര്‍ത്തികള്‍ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി ഇവിടെ നില്‍ക്കുമ്പോള്‍. സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം’,…

Read More

പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് എൽപിജി പ്രതിസന്ധിയെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധിയെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടാവശ്യത്തിനല്ലാത്ത എല്‍പിജി ഉപയോഗത്തില്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അടിയന്തര നിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങളും ശ്മശാനങ്ങളടക്കമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Read More

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; ദിലീപ് അടക്കം പ്രതികൾക്ക് കോടതി നോട്ടീസ്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള 10 പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നെടുമ്പാശ്ശേരി എസ്എച്ച്ഒ വഴിയാണ് കോടതി നോട്ടീസ് അയച്ചത്. വിചാരണക്കോടതിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് 300 പേജുള്ള അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടു. കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണം. ദിലീപ് ഉള്‍പ്പടെ വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണം, പ്രതികളെ കുറ്റവിമുക്തരാക്കിയത് നിയമവിരുദ്ധമാണ്. പ്രതികളെ…

Read More

ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിന് പുതിയ നിയമങ്ങള്‍!

ബെംഗളൂരു: കർണാടകയിലെ ജയിലുകളിൽ തടവുകാർക്ക് ലഭിക്കുന്ന അവിഹിത സൗകര്യങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും അന്ത്യം കുറിക്കാൻ കടുത്ത നടപടികളുമായി ജയിൽ-കറക്ഷണൽ സർവീസസ് വകുപ്പ്. ഡിജിപി അലോക് കുമാറിന്റെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരുടെ സ്ഥലംമാറ്റം മുതൽ തടവുകാരെ സന്ദർശിക്കുന്നതിനുള്ള നിയമങ്ങളിൽ വരെ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മാർച്ച് 9-ന് വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കി. സന്ദർശകർക്ക് പുതിയ നിയമങ്ങൾ തടവുകാരെ സന്ദർശിക്കുന്നതിന് (അഭിമുഖം) ഇനി മുതൽ കർശനമായ ഉപാധികൾ പാലിക്കണം. വികലാംഗർ, ഗർഭിണികൾ, ഗുരുതര രോഗബാധിതരായ തടവുകാർ എന്നിവർക്ക് മാസത്തിലൊരിക്കൽ സന്ദർശനം അനുവദിക്കും. പ്രധാന…

Read More
Click Here to Follow Us