സിബിഎസ്ഇ ചോദ്യപേപ്പറിൽ ക്യുആർ കോഡ്; സ്കാൻ ചെയ്തപ്പോൾ…

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ ഗണിതശാസ്ത്ര ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഒന്ന് ഞെട്ടി. ചോദ്യപേപ്പറിന്റെ സൈഡിലായി കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് പഴയ മ്യൂസിക് വീഡിയോയുടെ ലിങ്കാണ്. പരീക്ഷാ പേപ്പറിന്റെ സുരക്ഷയ്ക്കും ആധികാരികതയ്ക്കുമായി ഉള്‍പ്പെടുത്തിയ കോഡിലാണ് വീഡിയോയുടെ ലിങ്ക് വന്നത്.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

മാര്‍ച്ച് ഒന്‍പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. ഇന്റര്‍നെറ്റില്‍ ആളുകളെ പറ്റിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘റിക് റോളിങ്’ എന്ന ലിങ്കാണ് പരീക്ഷ പേപ്പറിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞ് തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts