വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോണിന് നിരോധനമില്ല; മന്ത്രി

ബെംഗളൂരു : ഡിജിറ്റൽ പഠനം, പഠന പ്രക്രിയയുടെ ഭാഗമായതിനാൽ കോളേജുകളിൽ ഫോൺ ഉപയോഗം നിരോധിക്കാൻ കഴിയില്ലെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു.

ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിലും കോളേജുകളിലും മൊബൈൽ ഉപയോഗം നിരോധിക്കുമെന്ന ഊഹാപോഹങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി “ഇപ്പോൾ മൊബൈൽ, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, ടാബ് തുടങ്ങിയ ആധുനിക ഗാഡ്‌ജെറ്റുകൾ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അദ്ധ്യാപന-പഠന പ്രക്രിയ അങ്ങനെയായിരിക്കുമ്പോൾ മൊബൈൽ ഉപയോഗം എങ്ങനെ നിരോധിക്കും? അദ്ദേഹം പറഞ്ഞു.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

“വിദ്യാർത്ഥികളോ രക്ഷിതാക്കളോ ഇത്തരം കിംവദന്തികൾ വിശ്വസിക്കരുത്. ആധുനിക ഗാഡ്‌ജെറ്റുകൾ ഉപയോഗിച്ച് എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതനുസരിച്ച് സ്ഥാപനങ്ങളിൽ മൊബൈൽ ഉപയോഗം തുടരും.” അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts