ടാസ്മാക് ഔട്ട്‌ലെറ്റുകളോട് ചേർന്നുള്ള ബാറുകൾ ആറ് മാസത്തിനകം പൂട്ടണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന്റെ (ടാസ്മാക്) മദ്യവിൽപ്പനശാലകളോട് ചേർന്നുള്ള ബാറുകൾ ആറ് മാസത്തിനകം അടച്ചുപൂട്ടാൻ ഫെബ്രുവരി 4 വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടെണ്ടർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ടാസ്മാക് ബാറുടമകളുടെ സംഘടന സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് സി ശരവണൻ തള്ളിക്കൊണ്ടാണ് ഉത്തരവ്.

ടാസ്മാക് കടകളോടുചേർന്ന് ബാറുകൾ ഉൾപ്പെടെ അനുബന്ധ സാധനങ്ങളുടെ വിൽപ്പന അനുവദിക്കുന്നില്ല. ടാസ്മാക് കടകളോടുചേർന്ന് ബാറുകൾ നടത്താൻ അനുവദിച്ചത് നിയമവരുദ്ധമായ നടപടിയാണ്. അതിനാൽ എല്ലാ ബാറുകളും അടപ്പിക്കണം – കോടതി ചൂണ്ടിക്കാട്ടി. ബാറുകൾ അനുവദിക്കുന്നത് പോലീസിന്റെ അനുമതി വാങ്ങിയാകണം. 1937ലെ തമിഴ്‌നാട് നിരോധന നിയമത്തിലെ സബ്‌ക്ലോസ് (1-എ), സെക്ഷൻ 17 സി (1-ബി) എന്നിവ മൊത്തവ്യാപാരവും ചില്ലറവ്യാപാരവും ചെയ്യാൻ ടാസ്മാക്കിനെ അനുവദിക്കുന്നുവെന്നും എന്നാൽ മൂന്നാമന് പ്രത്യേകാവകാശം നൽകാനുള്ള അവകാശം നൽകുന്നില്ലെന്നും ഹർജി തള്ളിക്കൊണ്ട് ജഡ്ജി പറഞ്ഞു.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

ബാർ അനുവദിക്കാൻ തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷന് അധികാരമില്ല. ടാസ്മാക് കടകളോട് ചേർന്നുള്ള സ്ഥലമാണ് കരാർ എടുത്തവർ ബാറാക്കി മാറ്റിയിരിക്കുന്നത്. ഇത്തരം പ്രവർത്തനം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അതിനാൽ ടാസ്മാക്കിനോട് ചേർന്നോ രഹസ്യമായോ ബാറുകൾ നടത്താൻ അനുവദിക്കില്ല – ഹൈക്കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
[masterslider id="10"]

Related posts