ടാക്സി ഡ്രൈവർ കാറിനുള്ളിൽ വച്ച് തീകൊളുത്തി മരിച്ചു; ടാക്സികളുടെ മിന്നൽ പണിമുടക്കിൽ കഷ്ട്ടപ്പെട്ട് യാത്രക്കാർ.

ബെംഗളൂരു : ബം​ഗ​ളൂ​രു​വി​ൽ കെം​പെ​ഗൗഡ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടാ​ക്സി സ​ര്‍​വീ​സു​ക​ള്‍ ഇന്ന് ത​ട​സ​പ്പെ​ട്ടു.

ടാ​ക്സി ഡ്രൈ​വ​റു​ടെ ആ​ത്മ​ഹ​ത്യ​യെ തുട​ര്‍​ന്ന് ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ടാക്സി സ​ര്‍​വീ​സു​ക​ള്‍ നി​ല​ച്ച​ത്.

നഗരത്തിലും ടാക്സി സർവീസുകളിൽ കാര്യമായ കുറവ് ഉണ്ടായിരുന്നു.

ഒ​ല, യൂ​ബ​ർ, കെ​എ​സ്ടി​ഡി​സി തു​ട​ങ്ങി​യ ടാ​ക്സി സ​ർ​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പോ​കു​ന്ന​വ​രും വ​രു​ന്ന​വ​രും സ്വ​ന്തം​നി​ല​യ്ക്ക് യാ​ത്ര​മാ​ര്‍​ഗം ഉ​റ​പ്പു​വ​രു​ത്തു​ക​യോ ബി​എം​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​പയോ​ഗ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അഭ്യര്‍ഥിച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ വി​മാ​ന​ത്താവളത്തിൽ ടാ​ക്സി ഡ്രൈ​വ​റാ​യ പ്ര​താ​പ് ഗൗ​ഡ കെം​പെ​ഗൗ​ഡ​യാ​ണ് കാ​റി​നു​ള്ളി​ൽ വ​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച​ത്.

70 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ കെം​പെ​ഗൗ​ഡ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കും മുമ്പേ മ​രി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ മ​റ്റു ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ പ​ണി​മു​ട​ക്ക് ആരംഭി​ച്ചു. ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ അനു​ന​യി​പ്പി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള അധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
[masterslider id="10"]

Related posts