15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നഗരത്തിലെ ഈ മേൽപ്പാലം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: 15 വർഷമായി നിർമ്മാണത്തിലിരുന്ന 26.16 കോടി രൂപയുടെ ജക്കൂർ റെയിൽവേ മേൽപ്പാലം ബുധനാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. 2011-ൽ നിർമ്മാണം ആരംഭിച്ച 443 മീറ്റർ നീളമുള്ള ഈ പാലത്തിന്റെ പണി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം വർഷങ്ങളോളം മുടങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് 2024-ൽ തദ്ദേശ സ്വയംഭരണ സ്ഥാപനം ഇടപെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയതോടെയാണ് നിർമ്മാണം പുനരാരംഭിച്ചത്. ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ (ബിഎൻസിസി) ഈ വർഷം പദ്ധതി പൂർത്തിയാക്കി.

നാല് വരികളുള്ള ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന ഈ മേൽപ്പാലം തുറക്കുന്നതോടെ യാത്രക്കാർക്ക് റെയിൽവേ ക്രോസിംഗ് ഒഴിവാക്കി തനിസാന്ദ്ര, ഹെബ്ബാൾ, കൊഗിലു, യെലഹങ്ക, ബെല്ലാരി റോഡ് (എയർപോർട്ട് റോഡ്) എന്നിവിടങ്ങളിലേക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കും. പാലം യാഥാർത്ഥ്യമാകുന്നതോടെ യാത്രാദൂരത്തിൽ മൂന്ന് കിലോമീറ്ററിന്റെയും യാത്രാസമയത്തിൽ 15 മിനിറ്റിന്റെയും ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts