നഗരത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തുടർക്കഥയാകുമ്പോൾ; പോക്സോ നിയമപ്രകാരമെടുത്ത 3529 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നു.

ബെംഗളൂരു : കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായുള്ള പോക്സോ നിയമപ്രകാരമെടുത്ത 3529 കേസുകൾ കർണാടകയിൽ തീർപ്പാകാതെ കിടക്കുന്നു. രാജ്യത്ത് ഇത്തരം കേസുകൾ ഒരു വർഷത്തിനിടെ മൂന്നിരട്ടിയായാണു വർധിച്ചത്. 90205 കേസുകളാണു രാജ്യത്താകെ വിചാരണയുടെ വിവിധ ഘട്ടങ്ങളിലായുള്ളത്. 597 പ്രത്യേക കോടതികളും 459 പബ്ലിക് പ്രോസിക്യൂട്ടർമാരും 729 പ്രത്യേക പൊലീസ് സ്റ്റേഷനുകളുമാണ് ഈ കേസുകൾ കൈകാര്യം ചെയ്യുന്നത്.

  ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം

പോക്സോ നിയമപ്രകാരം കുറ്റപത്രം റജിസ്റ്റർ ചെയ്താൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കർണാടക ഒൻപതാം സ്ഥാനത്താണുള്ളത്. 17338 കേസുകളുമായി മഹാരാഷ്ട്രയാണു മുന്നിൽ. 5637 കേസുകളുമായി കേരളം നാലാം സ്ഥാനത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us