ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയ സർക്കാർ ഉത്തരവിനെ പൂർണ്ണമായി ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. വിവിധ സമുദായങ്ങളുടെ വിശ്വാസപ്രകാരം പരമ്പരാഗതമായി ധരിച്ചുവരുന്ന ജനിവാര (പൂണൂൽ), തലപ്പാവ്, ശിവധാര, രുദ്രാക്ഷം തുടങ്ങിയവയ്ക്കുള്ള വിലക്കാണ് സർക്കാർ യഥാർത്ഥത്തിൽ പിൻവലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മൈസൂരുവിലെ തന്റെ വസതിക്ക് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസ് മുറികളിൽ കാവി ഷാൾ അനുവദിക്കുമോ എന്ന ചോദ്യത്തിന്, അതിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞു. കാവി തലപ്പാവ് അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി, പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരങ്ങൾക്കും വസ്ത്രധാരണങ്ങൾക്കും മാത്രമേ അനുമതിയുള്ളൂ എന്നും പുതുതായി യാതൊന്നും തന്നെ ക്ലാസ് മുറികളിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു. കർണാടക സംസ്ഥാന സർക്കാർ കോമൺ എൻട്രൻസ് ടെസ്റ്റ് (CET) മുൻപ് മികച്ച രീതിയിലാണ് നടത്തിയിരുന്നതെന്നും എന്നാൽ കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ ഏറ്റെടുത്തതോടെ അത് കൃത്യമായി കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രത്തിന്റെ ഈ പരാജയം കഠിനാധ്വാനം ചെയ്ത് പഠിച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അകമ്പടി വാഹനങ്ങളുടെ (കോൺവോയ്) എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തോടും മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതൊരു ശരിയായ നടപടിയല്ലെന്നും താൽക്കാലികമായ ഒരു പരിഷ്കാരം മാത്രമായിരിക്കുമിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്താരാഷ്ട്ര തലത്തിലെ വിദഗ്ദ്ധരുമായി ആലോചിച്ചാണ് ഇത്തരം സുരക്ഷാ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടനയുടെ ആവശ്യകതയുണ്ടെന്നും ഹൈക്കമാൻഡിന്റെ ഔദ്യോഗിക ക്ഷണം ലഭിക്കുന്ന മുറയ്ക്ക് ദൽഹിയിലെത്തി എ.ഐ.സി.സി നേതാക്കളെ കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മൈസൂരു നഗരത്തിൽ നേരിട്ടെത്തി വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts