സ്ത്രീകളിലെ മൂഡ് സ്വിങ്സ്; കാരണങ്ങൾ ഇവ

തിരക്ക് പിടിച്ച ജീവിതത്തിൽ ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് മൂഡ് സ്വിംഗ്സ്.

മൂഡ് സ്വിംഗ്സ് ഉള്ളവരില്‍ സന്തോഷവും ആവേശവും ഉണ്ടാകുമ്പോൾ വളരെ പെട്ടെന്നാകും സങ്കടമോ ദേഷ്യമോ ഉണ്ടാകുന്നത്.

സ്ത്രീകളില്‍ മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്.

ആർത്തവസമയത്തും ഗർഭകാലത്തും മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നത് സ്വാഭാവികമാണ്.

സ്ത്രീകളില്‍ മൂഡ് സ്വിംഗ്സ് കാരണങ്ങള്‍ ഇതൊക്കെ

*ഹോർമോണുകളിലെ മാറ്റങ്ങള്‍*

ഹോർമോണ്‍ വ്യതിയാനങ്ങള്‍ മാനസികാവസ്ഥയ്ക്ക് കാരണമാകും.

ഇത് സാധാരണയായി പ്രായപൂർത്തിയാകുമ്പോ, ആർത്തവം, ഗർഭം, അല്ലെങ്കില്‍ ആർത്തവവിരാമം തുടങ്ങിയ സമയങ്ങളില്‍ ഉണ്ടാകുന്നു.

ഒരു സ്ത്രീയുടെ ശരീരം വലിയ ഏറ്റക്കുറച്ചിലുകളോടെ ഹോർമോണ്‍ അളവില്‍ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്.

ഇത് മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ക്ക് കാരണമാകും.

ആർത്തവചക്രം, ഗർഭം, പ്രസവാനന്തരം, ആർത്തവവിരാമം എന്നിങ്ങനെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഹോർമോണ്‍ വ്യതിയാനങ്ങള്‍ മൂലമാണ് മൂഡ് സ്വിംഗ്സ് കൂടുതലായി കാണപ്പെടുന്നതെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ ഋതുപർണ ഘോഷ് പറഞ്ഞു.

*മാനസികാരോഗ്യ അവസ്ഥകള്‍*

ബൈപോളാർ ഡിസോർഡർ, വിഷാദം, ഉത്കണ്ഠ എന്നിവ ഒരു വ്യക്തിയുടെ മാനസികാവസ്ഥയിലെ മാറ്റങ്ങളുടെ സാധാരണ കാരണങ്ങളാണ്.

ബൈപോളാർ ഡിസോർഡർ ഒരാളില്‍ ഒരു സമയം വളരെ സന്തോഷവാനും ഊർജ്ജവും നല്‍കാൻ കഴിയും.

മറ്റൊന്ന് പെട്ടെന്ന് സങ്കടത്തിനും ദേഷ്യത്തിന് കാരണമാകും.

*ജീവിതശൈലി*

ജോലി സമ്മർദം, മോശം ഉറക്കം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം മാനസികാവസ്ഥയിലെ മാറ്റത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.

*ആരോഗ്യപ്രശ്നങ്ങള്‍*

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങള്‍ മൂഡ് സ്വിംഗ്സിന് കാരണമാകും.

തൈറോയ്ഡ് ഗ്രന്ഥി ഊർജത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നു. ഇതും മൂഡ് സ്വിംഗ്സിങ്സിന് കാരണമാകുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us