അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ പോലീസിനെ നിർദ്ദേശിച്ചു മുഖ്യമന്ത്രി

ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പോലീസിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പരിശോധന ശക്തമാക്കാനുള്ള നിർദേശം നൽകിയത്.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

എല്ലാ ചെക്ക് പോസ്റ്റുകളിലും നിർബന്ധമായും പരിശോധന നടത്തണമെന്ന് കർശന നിർദേശമുണ്ട്. നാട് നേരിടാൻ പോകുന്ന കോവിഡ് മൂന്നാംതരംഗം തടയാൻ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്ത്വത്തോടെ അതിർത്തി ജില്ലകളിൽ പ്രവർത്തിക്കണമെന്നും സംസ്ഥാനത്തിന്റെ ഭരണ ശിലാ കേന്ദ്രമായ വിധാൻ സൗധയിൽ ചേർന്ന അവലോകനയോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

http://h4k.d79.myftpupload.com/archives/70805

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts