നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു.

ബെംഗളൂരു: കോവിഡ് 19 ബുള്ളറ്റിൻ പ്രകാരമുള്ള ഡാറ്റ പരിശോധിക്കുമ്പോൾ ബെംഗളൂരുവിലെ കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ കൂടുതൽ ആശങ്കാജനകമായ ഒരു ചിത്രമാണ് ലഭിക്കുന്നത് . നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെയും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനങ്ങളുടെയും എണ്ണം ഉയർന്നുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ജൂലൈ 10 മുതൽ ഓഗസ്റ്റ് 10 വരെയുള്ള ഒരു മാസത്തിനുള്ളിൽ , നഗരത്തിലെ കണ്ടൈൻമെന്റ്  സോണുകളുടെ എണ്ണം 47 ഇൽ നിന്ന് 160 ആയി ഉയർന്നു. മഹാദേവപുര സോണിൽ ആണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ്  സോണുകൾ ഉള്ളത് – 42 എണ്ണം. ഈസ്റ്റ് സോണിൽ 35, ബൊമ്മനഹള്ളി 24, സൗത്ത്, യെലഹങ്ക സോണുകൾ 20 ആർആർ നഗർ 10, വെസ്റ്റ് , ദാസറഹള്ളി എന്നീ സോണുകളിൽ യഥാക്രമം 6, 3 കണ്ടൈൻമെന്റ്  സോണുകളും ഉണ്ട്.

ഞങ്ങൾ കണ്ടൈൻമെന്റ് സോണുകൾ കൃത്യമായി സീൽ ചെയ്യുകയും പോസിറ്റീവ് വ്യക്തികളെ സ്റ്റാമ്പ് ചെയ്യുകയും, അവരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കങ്ങൾ പരിശോധിക്കുകയും മെഡിക്കൽ കൺസൾട്ടേഷനുകൾ നടത്തുകയും ചെയ്യുന്നുണ്ട്. 26 അപ്പാർട്ട്മെന്റുകളും 15 വീടുകളും ഒരു ഹോസ്റ്റലും ഇവിടെ കണ്ടൈൻമെന്റ് സോണുകളാണ്എന്ന്  മഹാദേവപുര സോൺ ബിബിഎംപി ജോയിന്റ് കമ്മീഷണർ വെങ്കിടാചലപതി പറഞ്ഞു.

അതേസമയം, ചില ആശുപത്രികൾ കോവിഡ് വൈറസ് സ്ഥിരീകരിച്ച രോഗികളുടെ ആശുപത്രി പ്രവേശനത്തിൽ വർദ്ധനവ് വന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നഗരത്തിലെ ഒരു പ്രമുഖ ആശുപത്രി കഴിഞ്ഞ 5-6 ദിവസങ്ങളിൽ, ആശുപത്രി പ്രവേശനത്തിൽ 15 മുതൽ 30 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായി ശ്രദ്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us