84 ശതമാനം അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് നൽകി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ 84 ശതമാനം അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് നൽകിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുമെന്ന് സ്കൂളുകൾ തുറക്കാനുള്ള ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു.

വിദ്യാർഥികൾക്ക് കോവിഡ് ബാധ പരമാവധി ഒഴിവാക്കുകയാണ് ഈ ഉത്തരവിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അധ്യാപകർക്കായി പ്രത്യേകം വാക്സിനേഷൻ ക്യാമ്പുകളും വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്നു.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ഇതിൽ 19 ശതമാനം അധ്യാപകർക്കും രണ്ടു ഡോസ് പ്രതിരോധ കുത്തിവെപ്പ് നല്കാൻ കഴിഞ്ഞതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇനിയും ബാക്കിയുള്ള മറ്റ് അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കും. ഈ മാസം 23-നാണ് കർണാടകയിൽ ഒമ്പതാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
[masterslider id="10"]

Related posts