ജന്മദിനത്തിൽ ഉപദേശിച്ച് നേരെയാക്കാൻ ശ്രമിച്ച അമ്മയെ മകൻ കുത്തിക്കൊന്നു!!

ബെംഗളൂരു: മകനെ ഉപദേശിച്ച് നേരെയാക്കാൻ ശ്രമിച്ച അമ്മയെ കുത്തിക്കൊന്ന കേസിൽ പ്രജ്വലിനെ(23) ശ്രീരംഗപട്ടണം റൂറൽ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ചീത്തശീലങ്ങളും കൂട്ടുകെട്ടുകളും ഉപേക്ഷിക്കാൻ ജന്മദിനത്തിൽ ഉപദേശിച്ച അമ്മയുമായി പ്രജ്വൽ വാക്കുതർക്കമുണ്ടാക്കുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ വൈകിയതിന് ശ്രീരംഗപട്ടണം എസ്.ഐ.യെയും രണ്ടു പോലീസുകാരെയും സസ്പെൻഡ് ചെയ്തു.

സംഭവമറിഞ്ഞ് വീട്ടിലെത്തിയ ഇവരുടെ മറ്റൊരു മകൻ രോഹൻ അമ്മയെ ശ്രീരംഗപട്ടണം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോക്ടർമാർ ശ്രീരംഗപട്ടണം പോലീസിൽ വിവരമറിയിച്ച് കേസെടുക്കാൻ ആവശ്യപ്പെട്ടു.

  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;

എന്നാൽ, പോലീസ് ആശുപത്രിയിലെത്തുകയോ അമലയുടെ മരണമൊഴി രേഖപ്പെടുത്തുകയോ ഉണ്ടായില്ല. പിന്നീട് അമലയെ മൈസൂരു കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു.

ഇതോടെ മൈസൂരു പോലീസ് ശ്രീരംഗപട്ടണം പോലീസിനോട് വിവരം തേടി. ഇതോടെയാണ് അവിടെ കേസെടുത്തിട്ടില്ലെന്ന് വ്യക്തമായത്. സംഭവമറിഞ്ഞ മാണ്ഡ്യ എസ്.പി. പരശുറാം കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ ശ്രീരംഗപട്ടണം എസ്.ഐ. മുദ്ദുമഹാദേവ, കോൺസ്റ്റബിൾമാരായ നാഗാരാജു, പാപണ്ണ എന്നിവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us