ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത്; ഇടനിലക്കാരനായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വയനാട്: ജില്ലയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു യുവാവിനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവില്‍ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചേളന്നൂര്‍ അംബിക സദനത്തില്‍ ഇ പി അശ്വിന്‍ (25) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്.

മഞ്ചേരി തുറക്കല്‍ വിളക്കുമാടത്തില്‍ വി എം സുഹൈല്‍ (34) മേപ്പാടി നത്തംകുനി ചൂണ്ടയില്‍തൊടി അമല്‍ (23) എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

അമല്‍ മൈസുരുവില്‍ നിന്നും മയക്കുമരുന്ന് വാങ്ങി സുഹൈലിന്റെ കൈവശം കാറില്‍ കൊടുത്ത് വിടുകയായിരുന്നു.

സുഹൈലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍, കാറിന് പിറകെ ബസ്സില്‍ വരികയായിരുന്ന അമലിനെയും പോലീസ് പിടികൂടുകയായിരുന്നു. സുഹൈലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമലിനെ പോലീസ് കാത്തുനിന്ന് പിടികൂടിയത്.

ഇവർ ബെംഗളൂരുവിൽ നിന്നും കുറഞ്ഞ നിരക്കിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തി ബിസിനസ് നടത്തി വരികയായിരുന്നു.

  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us