“കുടിക്കുന്ന വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ പറ്റില്ല”! അതെ നിങ്ങള്‍ കുടിക്കുന്ന വെള്ളം ചിലപ്പോള്‍ വ്യാജ ഫില്‍റ്ററില്‍ നിന്നാകാം;അക്വാഗാര്‍ഡിന്റെ വ്യാജന്‍ നഗരത്തില്‍ സുലഭം;110 വ്യാജ ഫില്‍റ്ററുമായി മൊത്ത വിലപ്പനക്കാരനെ പൊക്കി പോലീസ്.

ബെംഗളൂരു : നഗരത്തിലെ നല്ലൊരു ശതമാനം ആളുകളും കുടിവെള്ളത്തിന്  വാട്ടര്‍ ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നവരാണ്,അതില്‍ തന്നെ വിശ്വസ്തമായ ബ്രാന്‍ഡ്‌ ആയി അറിയപ്പെടുന്നത് ആണ് അക്വാഗാര്‍ഡ്.

എന്നാല്‍ ഈ കമ്പനിയുടെ പേരില്‍ വ്യാജന്‍ മാര്‍ സുലഭമാണ് എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്,കമ്പനി നല്‍കുന്ന ഒരു ക്വാളിറ്റിയും ഇല്ലാത്തവ.

ജെ പി നഗറിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഫില്‍റ്ററുകള്‍ കണ്ടെത്തിയത്.110 വ്യാജ കിറ്റുകള്‍ ആണ് കണ്ടെത്തിയത്.മൊത്തവിതരണക്കാർ മുനി രാജിനെ (34) അറസ്റ്റ് ചെയ്തു

റിവേഴ്സ് ഓസ്മോസിസ്,യു വി , കാർബൺ ഫിൽട്ടർ ,യു എഫ് മെമ്പറൈന്‍,സെടിമെന്റ്റ്  ഫിൽറ്റർ എന്നിവയടങ്ങിയ 110 വ്യാജ ഹിറ്റുകളാണ് പിടിച്ചെടുത്തത്.

ഈ ഫില്‍റ്റെറുകള്‍ വാങ്ങിയവരുടെ പരാതിയെ തുടർന്ന് കമ്പനി പ്രതിനിധികൾ നടത്തിയ പരിശോധനയിലാണ് ഇവ വ്യാജമാണെന്ന് കണ്ടെത്തിയത്, തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ആഗോളതലത്തിൽ മോശം പൈപ്പ് ജലം ലഭിക്കുന്നതായി റിപ്പോർട്ട് ഉള്ള ബെംഗളൂരുവില്‍  വിൽപ്പനയ്ക്കെത്തുന്നവയില്‍ ഏറെയും  വ്യാജ വാട്ടർ ഫിൽട്ടറുകൾ എന്ന് കണ്ടെത്തല്‍.

കഴിഞ്ഞമാസം കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് പുറത്തു വിട്ട സർവ്വേ പ്രകാരം ബംഗളൂരു ഉൾപ്പെടെയുള്ള 13 നഗരങ്ങളിലെ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ള നിലവാരമില്ലാത്ത തന്നെ കണ്ടെത്തിയിരുന്നു.

നഗരത്തിലെ 80 ശതമാനം പേരും ബെംഗളൂരുവാട്ടർ സപ്ലൈ ആൻഡ് സീവറെജ്  ബോർഡിന്റെ  കാവേരി ജലത്തെ ആണ് ആശ്രയിക്കുന്നത്.

പൈപ്പില്‍ വരുന്ന ജലത്തിൽ മാലിന്യം കലരുന്നത് പതിവാണ് ഇതിനാല്‍ കൂടിയാണ്  നഗരവാസികൾ ഉയർന്ന തുക നൽകി വാട്ടർ ഫിൽറ്റർ സ്ഥാപിക്കുന്നത്

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഫില്‍റ്ററുകള്‍ക്ക് പതിനായിരം രൂപയിൽ കൂടുതൽ ആണ് വില. കാലപരിധി കഴിഞ്ഞ ഫിൽട്ടറുകൾക്ക് പകരം പുതിയത് കമ്പനി പ്രതിനിധികൾ തന്നെ നേരിട്ടെത്തി മാറ്റി നൽകാറുണ്ട്.

അംഗീകാരമില്ലാത്ത വില്‍പ്പനക്കാരില്‍ നിന്ന് ഫില്‍റ്റരുകള്‍ വാങ്ങരുത് എന്ന് അക്വാ ഗാര്‍ഡ് കമ്പനി തന്നെ തങ്ങളുടെ വെബ്സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

https://www.eurekaforbes.com/beware-unauthorised-online-resellers

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us