മലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസ്; സിനിമാ രംഗത്തെ പ്രമുഖർ കുടുങ്ങും!

ബെംഗളൂരു: കഴിഞ്ഞദിവസം പിടിയിലായ മലയാളികൾ ഉൾപ്പെട്ട ലഹരി കടത്തുസംഘം സിനിമാ മേഖലകളിലുള്ളവർക്കും ലഹരിവസ്തുക്കൾ വിതരണം ചെയ്തിട്ടുണ്ടെന്ന് മൊഴിനൽകിയതോടെ സിനിമ രംഗത്തേക്കും അന്വേഷണം നീളുന്നു.

സിനിമാ രംഗവുമായി അടുത്ത ബന്ധമുള്ള അനിഘയാണ് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയത്. ഇവർക്കൊപ്പം പിടിയിലായ മലയാളികളായ മുഹമ്മദ്, അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവർ അനിഘയുടെ കീഴിൽ മയക്കുമരുന്നുകൾ എത്തിച്ചു കൊടുക്കുന്നവരാണ്.

പ്രസിദ്ധനായ ഒരു സംഗീതജ്ഞന്റെയും ചില സിനിമാതാരങ്ങളുടെയും പേരുകൾ അനിഘ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് വിപുലമായ അന്വേഷണത്തിനൊരുങ്ങി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.).

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

അനിഘയെ തുടർച്ചയായി 12 മണിക്കൂറോളമാണ് എൻ.സി.ബി. ചോദ്യംചെയ്തത്. അനിഘ വെളിപ്പെടുത്തിയ സിനിമ രംഗത്തുള്ളവരുമായി അടുത്തബന്ധം പുലർത്തിയിരുന്നവരെക്കുറിച്ചും എൻ.സി.ബി. അന്വേഷിച്ചുവരുകയാണ്.

2015-ലാണ് ഇവർ നഗരത്തിലെ പ്രമുഖ കോളേജിൽ പഠിച്ചുകൊണ്ടിരിക്കേ ലഹരിമരുന്നുകളുടെ ഉപയോഗവും വിതരണവും തുടങ്ങിയത്. നഗരത്തിലെ ഡാൻസ് പാർട്ടികളിൽ ലഹരിവസ്തുക്കൾ എത്തിച്ചു നൽകിക്കൊണ്ടാണ് തുടക്കം.

പിന്നീട് ലഹരി ഉപയോഗിക്കുന്നവരുമായി ചേർന്ന് വിതരണ ശൃംഖല വിപുലീകരിക്കുകയായിരുന്നു. വിദേശത്തുനിന്നാണ് ഇവർ ലഹരിമരുന്ന് ഓൺലൈൻ വഴി വാങ്ങിയിരുന്നത്. ബിറ്റ്കോയിൽ ഉപയോഗിച്ചാണ് വിദേശത്തു നിന്നുള്ള ഇടപാടുകൾ നടന്നിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts