കന്നുകാലികൾക്കായി തിരിച്ചറിയൽ കാർഡ് വരുന്നു;രോഗബാധിതരായ പശുക്കളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ്, ഹെൽപ്പ് ലൈൻ നമ്പർ.

ബെംഗളൂരു : ആധാർ കാർഡിന് സമാനമായ തിരിച്ചറിയൽ കാർഡ് കന്നുകാലികൾക്ക് ഏർപ്പെടുത്താൻ തയ്യാറായി കർണാടക സർക്കാർ.

തീർന്നില്ല അസുഖ ബാധിതരായ പശുക്കളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസും ഹെൽപ് ലൈൻ നമ്പറും തുറന്നു. ഈ സേവനങ്ങൾക്ക് 1962 എന്ന നമ്പറിൽ ബന്ധപ്പെടാം.

പരിശോധനക്കായി ഡോക്ടർ വീട്ടിലെത്തും, ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ ആംബുലൻസ് സൗകര്യം ഒരുക്കുമെന്നും ഇത് 16 ജില്ലകളിൽ ലഭ്യമാകുമെന്നും മന്ത്രി പ്രഭു ചൗഹാൻ അറിയിച്ചു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

“പശു സജ്ജീവനി” എന്ന പേരിലുള്ള പദ്ധതിക്ക് 41 ആംബുലൻസുകൾ ആണ് ഒരുക്കിയിരിക്കുന്നത്.

നഗരത്തിലെ ജാഗൃതി ട്രസ്റ്റിൻ്റെ കീഴിലുള്ള അദീസ് ടെക്നോളജീസ് ആണ് ഈ പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts