കോവിഡ് മൂന്നാം തരംഗം: കാലഹരണ തീയതിയോടടുത്ത് വാക്സിൻ സ്റ്റോക്കുകൾ.

ബെംഗളൂരു: മൂന്നാം തരംഗത്തോടെ കൊവിഡ് വാക്‌സിനുകളുടെ ആവശ്യം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സ്വകാര്യ ആശുപത്രികൾ ഉടൻ കാലഹരണപ്പെടുകയോ കാലഹരണപ്പെട്ടതോ ആയ വാക്‌സിനുകളുടെ സ്റ്റോക്ക് കണ്ടെത്തുന്നു, നിലവിൽ അവ ഇനി ഉപയോഗശൂന്യമായതിനാൽ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

രണ്ടാം കോവിഡ് തരംഗത്തിന് ശേഷവും ഇതേ പ്രശ്‌നം കണ്ടിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വിതരണവുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്‌സിനുകളുടെ ആവശ്യം കുറയുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മല്ലിഗെ ഹോസ്പിറ്റലിൽ, ഫെബ്രുവരി 17-ന് മാത്രം നൂറുകണക്കിന് കോവിഷീൽഡിന്റെ വാക്‌സിനുകളാണ് കാലാവധി അവസാനിച്ചു കളയേണ്ടതായി വന്നത്.

  ഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി

കോവിഷീൽഡിന്റെ 3,000 ഡോസുകൾ നിലവിൽ ആശുപത്രിയിലുണ്ടെന്നും അത് ഈ വർഷം ജൂണിലോ ജൂലൈയിലോ കാലഹരണപ്പെടുമെന്നും അധികൃതർ അറിയിച്ചു. കോവാക്സിന് ഡിമാൻഡ് ഇല്ലന്നും അതിനാൽ വളരെക്കാലം മുമ്പ് തന്നെ കോവാക്സിന് വിതരണം നിർത്തിയിരുന്നതായും അധികൃതർ വ്യക്തമാക്കി.

ഒന്നുകിൽ ഭൂരിഭാഗം ആളുകളും ഇതിനകം രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്, അല്ലെങ്കിൽ ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ ഡോസുകൾ തമ്മിലുള്ള ഒമ്പത് മാസത്തെ ഇടവേളയ്ക്കായി കാത്തിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ വാക്‌സിൻ സ്റ്റോക്ക് ഉപയോഗിക്കാതെ കിടക്കാൻ ഇത് കാരണമാകുന്നുവെന്നും മല്ലിഗെ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വിക്രം ശ്രീറാം പറഞ്ഞു.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

ആളുകൾ വാക്‌സിൻ എടുക്കാൻ മുന്നോട്ടുവരാത്തതിനാൽ, ആശുപത്രികളിൽ നിന്ന് ഉപയോഗിക്കാത്ത വാക്‌സിൻ സ്റ്റോക്ക് തിരികെ വാങ്ങാൻ നിർമാണ കമ്പനികൾ തയ്യാറായിട്ടുണ്ട്, ഇത് വാക്‌സിനുകൾ പാഴായിപ്പോകുന്നതിന് കാരണമാകുമെന്ന് സുഗുണ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ.ആർ.രവീന്ദ്ര ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി
[masterslider id="10"]

Related posts