നൂറുകോടി ഡോസ് വാക്സിൻ പിന്നിട്ട് ഇന്ത്യ; ബഹുമതി പ്രധാനമന്ത്രി മോദിയുടെ സർക്കാരിന്

ബെം​ഗളുരു; രാജ്യത്ത് കോവിഡ് വാക്സിൻ നൂറുകോടി പിന്നിട്ടു. ഇത് ചരിത്ര നിമിഷമെന്ന് നേതാക്കൾ. 100 കോടി വാക്സിനുകൾ നൽകിയതിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നൽകണമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ വ്യക്തമാക്കി.

ബെം​ഗളുരു ന​ഗരത്തിലും രാജ്യത്ത് നൂറുകോടി വാക്സിൻ നൽകിയതിന്റെ ആഘോഷം നടന്നു. ആരോ​ഗ്യവകുപ്പിന്റെയും ബിബിഎംപിയുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.

  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി

ന​ഗരത്തിലെ വിക്ടോറിയ ആശുപത്രി ദീപാലങ്കാരമാക്കി. അനേകം വർണ്ണ ബലൂണുകളാണ് ഉയർത്തിയത്. നൂറുകോടി വാക്സിനേഷനിലേക്കുള്ള ഇന്ത്യയുടെ യാത്ര എന്നെഴുതിയ കേക്ക് മുറിച്ച് ഡോക്ടർമാരും ആശുപത്രിയിലെ മറ്റ് സ്റ്റാഫുകളും സന്തോഷം പങ്കിട്ടു.

ഇതിന് സമാനമായി ബം​ഗളുരുവിലെ മറ്റ് ആശുപത്രികളിലും ആഘോഷങ്ങൾ നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us