സൗജന്യ യാത്ര പദ്ധതി; ആർടിസി ക്ക് നഷ്ടം 295 കോടി 

ബെംഗളൂരു: കര്‍ണാടകയിലെ ആര്‍ ടി സി ബസുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം.

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ എസ് ആര്‍ ടി സി) ബസ് ചാര്‍ജ് 20 ശതമാനം വരെ വര്‍ധിപ്പിക്കണം എന്നാണ് നിര്‍ദേശം.

കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ ഗണ്യമായ നഷ്ടമാണ് കെ എസ് ആര്‍ടി സി റിപ്പോര്‍ട്ട് ചെയ്തത്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

വര്‍ധിച്ച്‌ വരുന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിപ്പാര്‍ട്ട്മെന്റിനെ നിലനിര്‍ത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേ തീരൂ എന്ന് കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ എസ്‌ആര്‍ ശ്രീനിവാസ് പറഞ്ഞു.

വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം ബസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചതായി ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.

2020 മുതല്‍ ശമ്പളം പരിഷ്‌കരിക്കാത്ത ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ബസ് സര്‍വീസുകള്‍ അത്യാവശ്യമാണ്. ഒരു ബസ് ഡ്രൈവര്‍ വന്നില്ലെങ്കില്‍, ഒരു ഗ്രാമത്തിന് അന്നത്തെ ബസ് സര്‍വീസ് നഷ്ടപ്പെടാം.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

ശക്തി പദ്ധതി മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഞങ്ങള്‍ക്ക് 295 കോടി രൂപയുടെ നഷ്ടമുണ്ടായി,’ ശ്രീനിവാസ് വിശദീകരിച്ചു.

യാത്രാ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ കെ എസ് ആര്‍ ടി സി രക്ഷപ്പെടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ അഞ്ച് ഗ്യാരണ്ടികളിലൊന്നാണ് ശക്തി പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts