സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി 

കാസർകോഡ്: പഞ്ചിക്കലിലുള്ള സ്‌കൂളിന്റെ വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പഞ്ചിക്കല്‍ ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂള്‍ വരാന്തയിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്നലെ ഉച്ചയോടുകൂടിയാണ് സ്കൂള്‍ വരാന്തയില്‍ ഒരുദിവസം പ്രായമായ നവജാതശിശുവിനെ കണ്ടെത്തുന്നത്.

അവധി ദിവസമായിരുന്നതില്‍ സ്കൂളില്‍ ആരും ഉണ്ടായിരുന്നില്ല.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

കരച്ചില്‍ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ ആദ്യം കാണുന്നത്.

തുടർന്ന് ഹെഡ് മാസ്റ്ററിനെ വിവരം അറിയിക്കുകയായിരുന്നു.

ഹെഡ് മാസ്റ്റർ ആദൂർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി കുഞ്ഞിനെ കാസർകോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

പരിക്കുകളോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഇല്ല.

നിലവില്‍ കുഞ്ഞ് ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലാണ്.

പഞ്ചിക്കല്‍ കേരള-കർണാടക അതിർത്തി ഗ്രാമമായതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവർക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന അന്വേഷണവും നടത്തുമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts