ബെംഗളൂരു- ഗുരുവായൂർ സർവീസുമായി കെഎസ്ആർടിസി

ബെംഗളൂരു: സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് ആണ് സർവ്വീസ് നടത്തുന്നത്.

ഗുരുവായൂർ-പെരിന്തല്‍മണ്ണ- നിലമ്പൂർ വഴിയാണ് ബസ് സർവീസ് നടത്തുന്നത്.

സമയക്രമം, സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അറിയാം…

ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും വൈകിട്ട് 07.00 മണിക്ക് ആരംഭിക്കുന്ന സ്വിഫ്റ്റ് ഡീലക്സ് നോണ്‍ എസി എയർ ബസ് സർവീസ് പിറ്റേന്ന് രാവിലെ 5.20 ന് ബെംഗളൂരു സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനില്‍ എത്തിച്ചേരും.

10 മണിക്കൂർ 20 മിനിറ്റാണ് യാത്രാ ദൈർഘ്യം.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

സാധാരണ ദിവസങ്ങളില്‍ 658 രൂപയാണ് നിരക്ക്.

ഗുരുവായൂർ – 07.00PM

പെരിന്തല്‍മണ്ണ – 09:00 PM

നിലമ്പൂർ – 09:55 PM

ഗുണ്ടല്‍പേട്ട് -12.15 AM

മൈസൂരു -04:35 PM

ബെംഗളൂരു -05:20 AM എന്നിങ്ങനെയാണ് സമയക്രമം.

ബെംഗളൂരുവിൽ നിന്നും തിരികെ ഗുരുവായൂരിലേക്ക് സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ബസ് പുറപ്പെടും.

11 മണിക്കൂർ 4 മിനിറ്റ് യാത്രയ്ക്കൊടുവില്‍ രാത്രി 1.05ന് ഗുരുവായൂരില്‍ എത്തിച്ചേരും. 688 രൂപയാണ് ടിക്കറ്റ് നിരക്ക്.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

ബെംഗളൂരു -02:00 PM

മൈസൂരു -01:40 PM

നിലമ്പൂർ -09:00 PM

പെരിന്തല്‍മണ്ണ -10:20 PM

ഗുരുവായൂർ -01.05 PM എന്നിങ്ങനെയാണ് സമയക്രമം.

www.onlineksrtcswift.com എന്ന ഓണ്‍ലൈൻ വെബ്സൈറ്റുവഴിയും. ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts