കനത്ത മൂടൽ മഞ്ഞ് റോഡരികിലെ ലോറി കണ്ടില്ല; അമിതവേഗതയിലെത്തിയ കാർ കൂട്ടിയിടിച്ച് 2 പേർ മരിച്ചു 

ബെംഗളൂരു: ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിൽ ഈശ്വരഹള്ളി കുഡിഗെക്ക് സമീപം ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ അമിതവേഗതയിലെത്തിയ കാർ കൂട്ടിയിടിച്ച് അപകടം.

പ്രദീപ് (30), ഗുരു (25) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ടയർ പഞ്ചറായി റോഡിന് നടുവിൽ തടി നിറച്ച ലോറി നിർത്തിയിട്ടിരുന്നു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

പുലർച്ചെ മൂടൽമഞ്ഞിനെത്തുടർന്ന് റോഡിൽ യാത്ര ചെയ്യുന്നവർക്ക് മുന്നിലെ വാഹനങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല.

ലോറി അവിടെ ഉണ്ടായിരുന്നത് കാറിലുണ്ടായിരുന്നവർ കണ്ടിരുന്നില്ല.

ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞു.

ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts