ബാലന്റെ ചുണ്ടിൽ ചുംബിച്ചതിൽ മാപ്പ് പറഞ്ഞ് ദലൈലാമ

ലാസ: ബാലന്റെ ചുണ്ടില്‍ ചുംബിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ടിബറ്റന്‍ ബുദ്ധ ആത്മീയാചാര്യന്‍ ദലൈലാമ. കുട്ടിയോടും കുടുംബത്തോടുമാണ് ഖേദം പ്രകടിപ്പിച്ചത്.

സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് വാര്‍ത്താകുറിപ്പിലൂടെ മാപ്പ് പറഞ്ഞത്.

അടുത്തിടെ ഒരു ചെറിയ കുട്ടി ബഹുമാനപ്പെട്ട ദലൈലാമയോട് ആലിംഗനം ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ബാലനോടും കുടുംബത്തോടും ലോകത്തെങ്ങുമുള്ള അവന്റെ സുഹൃത്തുക്കളോടും സംഭവിച്ച വേദനയ്ക്ക് ദലൈലാമ മാപ്പുചോദിക്കുകയാണ്. സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നു-വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

കുട്ടിയോട് തന്റെ നാവ് വായ്ക്കുള്ളിലേക്കെടുക്കാന്‍ ദലൈലാമ ആവശ്യപ്പെടുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും നൂറുകണക്കിനു വിശ്വാസികള്‍ക്കും മുന്‍പിലായിരുന്നു നടപടി. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ദലൈലാമയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
[masterslider id="10"]

Related posts