സിദ്ധരാമയ്യയ്ക്കെതിരെ വി സോമണ്ണ മത്സരിക്കാൻ സാധ്യത 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് എതിരെ ബിജെപി വരുണയില്‍ മന്ത്രി വി സോമണ്ണയെ മത്സരിപ്പിച്ചേക്കും.

ബെംഗളുരു ഗോവിന്ദരാജനഗറില്‍ നിന്നുള്ള എംഎല്‍എയാണ് വി സോമണ്ണ. എഴുപതിനായിരത്തോളം ലിംഗായത്ത് സമുദായക്കാര്‍ ഉള്ള മണ്ഡലമാണ് വരുണ. അതിനാല്‍ത്തന്നെ ലിംഗായത്ത് സമുദായാംഗമായ സോമണ്ണ മത്സരിച്ചാല്‍ കൂടുതല്‍ വോട്ട് കിട്ടിയേക്കുമെന്ന് ബിജെപി കണക്കുകൂട്ടല്‍.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

എന്നാല്‍, സോമണ്ണയ്ക്ക് ഗോവിന്ദരാജനഗറില്‍ നിന്ന് തന്നെ വീണ്ടും മത്സരിക്കാനാണ് താല്‍പര്യം. ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ വി സോമണ്ണയ്ക്ക് വരുണയില്‍ നിന്ന് മത്സരിച്ചേ തീരൂ. നേരത്തേ സോമണ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

എന്നാല്‍ ഇത് നിഷേധിച്ച്‌ സോമണ്ണ തന്നെ രംഗത്തെത്തുകയായിരുന്നു. അധികം വൈകാതെ ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നാണ് സൂചന. ആദ്യ ഘട്ട പട്ടികയില്‍ 180 പേരുണ്ടാകുമെന്ന് യെദ്യൂരപ്പ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts