ടിക്കറ്റ് നിഷേധിച്ചു, കോൺഗ്രസ്‌ നേതാവ് ബിജെപി യിൽ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ കലഘടഗി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിക്കപ്പെട്ട മുന്‍ എം.എല്‍.സി നാഗരാജ് ചബി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനായ ചബിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന സീറ്റില്‍ മുന്‍ മന്ത്രി സന്തോഷ് ലാഡിനാണ് ടിക്കറ്റ് നല്‍കിയത്. ഇസ്മായില്‍ തമത്ഗറിനെ തഴഞ്ഞ് ധാര്‍വാഡില്‍ മുന്‍ മന്ത്രി വിനയ് കുല്‍ക്കര്‍ണിക്ക് ടിക്കറ്റ് നല്‍കിയത് മുസ്ലീം നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.…

Read More

ബാലന്റെ ചുണ്ടിൽ ചുംബിച്ചതിൽ മാപ്പ് പറഞ്ഞ് ദലൈലാമ

ലാസ: ബാലന്റെ ചുണ്ടില്‍ ചുംബിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ടിബറ്റന്‍ ബുദ്ധ ആത്മീയാചാര്യന്‍ ദലൈലാമ. കുട്ടിയോടും കുടുംബത്തോടുമാണ് ഖേദം പ്രകടിപ്പിച്ചത്. സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് വാര്‍ത്താകുറിപ്പിലൂടെ മാപ്പ് പറഞ്ഞത്. അടുത്തിടെ ഒരു ചെറിയ കുട്ടി ബഹുമാനപ്പെട്ട ദലൈലാമയോട് ആലിംഗനം ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ബാലനോടും കുടുംബത്തോടും ലോകത്തെങ്ങുമുള്ള അവന്റെ സുഹൃത്തുക്കളോടും സംഭവിച്ച വേദനയ്ക്ക് ദലൈലാമ മാപ്പുചോദിക്കുകയാണ്. സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നു-വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കുട്ടിയോട് തന്റെ നാവ് വായ്ക്കുള്ളിലേക്കെടുക്കാന്‍ ദലൈലാമ ആവശ്യപ്പെടുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും…

Read More

സിദ്ധരാമയ്യയ്ക്കെതിരെ വി സോമണ്ണ മത്സരിക്കാൻ സാധ്യത 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് എതിരെ ബിജെപി വരുണയില്‍ മന്ത്രി വി സോമണ്ണയെ മത്സരിപ്പിച്ചേക്കും. ബെംഗളുരു ഗോവിന്ദരാജനഗറില്‍ നിന്നുള്ള എംഎല്‍എയാണ് വി സോമണ്ണ. എഴുപതിനായിരത്തോളം ലിംഗായത്ത് സമുദായക്കാര്‍ ഉള്ള മണ്ഡലമാണ് വരുണ. അതിനാല്‍ത്തന്നെ ലിംഗായത്ത് സമുദായാംഗമായ സോമണ്ണ മത്സരിച്ചാല്‍ കൂടുതല്‍ വോട്ട് കിട്ടിയേക്കുമെന്ന് ബിജെപി കണക്കുകൂട്ടല്‍. എന്നാല്‍, സോമണ്ണയ്ക്ക് ഗോവിന്ദരാജനഗറില്‍ നിന്ന് തന്നെ വീണ്ടും മത്സരിക്കാനാണ് താല്‍പര്യം. ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ വി സോമണ്ണയ്ക്ക് വരുണയില്‍ നിന്ന് മത്സരിച്ചേ തീരൂ. നേരത്തേ സോമണ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.…

Read More

രാഷ്ട്രീയ പാർട്ടികളെ വിലക്കി വീടിന്റെ ഗേറ്റിൽ ബോർഡ്

ബെംഗളൂരു: സുള്ള്യ മണ്ഡലത്തിലെ വീടിന്റെ ഗേറ്റില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ്. സുള്ള്യ അജ്ജവറയില്‍ ഗോപാലകൃഷ്ണയുടെ രാധാമുകുന്ദ മുണ്ടോളി മൂലെ വീടിന്റെ ഗേറ്റിലാണ്  ഞായറാഴ്ച ബോര്‍ഡ് കെട്ടിവെച്ചത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബാനറുകള്‍ ഈ പ്രദേശത്ത് നാട്ടുകാര്‍ പലേടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിനായി തന്റെ കൃഷിഭൂമിയില്‍ നിന്ന് വന്‍തോതില്‍ മണ്ണെടുക്കാന്‍ അനുമതി നല്‍കിയതായി ഗോപാലകൃഷ്ണ പറഞ്ഞു. ആ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. മഴയില്‍ കൃഷിഭൂമിയും വിളകളും നശിക്കുന്ന അവസ്ഥയാണുണ്ടായത്. മന്ത്രികൂടിയായ മണ്ഡലം എംഎല്‍എ, ഗംഗ…

Read More

ബിഗ് ബോസ് അപ്രതീക്ഷിത വഴിയിലേക്ക്, ഷോ അവസാനിപ്പിച്ച് ഇറങ്ങി മോഹൻ ലാൽ

കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ് ഷോയിൽ അരങ്ങേറിയത് മത്സരാർഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിക്കുന്ന കാഴ്ചയാണ്. വളരെ സന്തോഷത്തോടെ തുടങ്ങിയ എപ്പിസോഡ് ഏവരെയും വിഷമിപ്പിച്ചാണ് അവസാനിച്ചത്. മത്സരാർഥികൾ തമ്മിലുള്ള പോര് തന്നെയായിരുന്നു കാരണം. സാഗറും അഖിലും തമ്മിലുള്ള വഴക്ക് ഒത്തു തീർപ്പാക്കാൻ മോഹൻലാൽ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം കളിക്കവെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കം നടക്കുകയായിരുന്നു. ഒടുവിൽ താന്‍ ഈ ഷോ അവസാനിപ്പിക്കുകയാണെന്നാണ് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ പറയുന്നത്. “വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റര്‍ ദിവസം എത്രയോ മൈലുകള്‍ സഞ്ചരിച്ച്‌ നിങ്ങളെ…

Read More

പ്രീപെയ്ഡ് നിരക്കിന് വഴങ്ങാതെ ഓട്ടോ ഡ്രൈവർമാർ: കൊള്ളനിരക്ക് ഇടക്കുന്നതായി പരാതി

ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിലെ പ്രീപെയ്ഡ് കൗണ്ടറുകളിലെ നിരക്കിൽ സർവീസ് നടത്താൻ ഓട്ടോ ഡ്രൈവർമാർ തയാറാകുന്നില്ലെന്ന പരാതി വ്യാപകം.  ആപ്പ് അധിഷ്ഠിത ഓട്ടോകൾ ഈടാക്കുന്നതിനു സമാന നിരക്ക് കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. കബൺപാർക്ക്, ബയ്യപ്പനഹള്ളി, നാഗസാന്ദ്ര,എംജി റോഡ് ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകളെ കുറിച്ചാണ് പരാതികളേറെയാണ്. ഓട്ടോക്കാർ അമിതകൂലി ഈടാക്കുന്നത് തടയാനും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുമായി ട്രാഫിക് പൊലീസ് ബിഎംആർസിയുമായി ചേർന്ന് സ്ഥാപിച്ച കൗണ്ടറുകളാണിവ. കൗണ്ടറിൽ നിശ്ചയിക്കുന്ന തുകയെക്കാൾ ഇരട്ടിയാണ് പലപ്പോഴും ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. കൂടാതെ രാത്രിയിലും മറ്റും ഇത്തരത്തിൽ അന്യായ കൂലി ഈടാക്കുന്നത്…

Read More

ബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രം അദാനിയ്ക്ക് വിൽക്കരുത് ; കോൺഗ്രസ്‌ 

ബെംഗളൂരു: ബന്ദിപ്പുര്‍ കടുവസംരക്ഷണ കേന്ദ്രം അദാനിക്ക് വില്‍ക്കരുതെന്ന് പ്രധാനമന്ത്രി മോദിയോട് കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന. ദേശീയ കടുവ സംരക്ഷണപദ്ധതിയുടെ വാര്‍ഷികത്തിന് ബന്ദിപ്പുരില്‍ എത്തിയ മോദി കടുവസങ്കേതത്തിലൂടെ സഫാരി നടത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം. 1973ല്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ബന്ദിപ്പുര്‍ കടുവ സംരക്ഷണപദ്ധതി തുടങ്ങിയത്. അവിടെയാണ് മോദി ഇപ്പോള്‍ സഫാരി ആസ്വദിക്കുന്നത്. ഇപ്പോള്‍ അവിടെ നിരവധി കടുവകള്‍ ഉണ്ട്. ബന്ദിപ്പുരിനെ അദാനിക്ക് വില്‍ക്കരുതെന്ന് ദയവായി അഭ്യര്‍ഥിക്കുകയാണ്. കടുവ പദ്ധതിയുടെ ആരംഭകാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കടുവക്കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്ന ഫോട്ടോയും ട്വിറ്ററില്‍ കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്.

Read More

തോൽക്കുമെന്ന ഭയമാണ് പ്രധാന മന്ത്രിയുടെ ഇടയ്ക്കിടെയുള്ള സന്ദർശന കാരണം ; ഡികെ ശിവകുമാർ 

ബെംഗളൂരു:തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിയുള്ളതിനാലാണ് പ്രധാനമന്ത്രി ഇടക്കിടെ കര്‍ണാടക സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി എത്രമാത്രം ദുര്‍ബലമാണെന്നാണ് മോദിയുടെ സന്ദര്‍ശനം തെളിയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പി ഭരണം തൂത്തെറിയണമെന്ന് ആഗ്രഹിക്കുന്നു. ഇത് തിരിച്ചറിഞ്ഞതിനാലാണ് ബി.ജെ.പി കേന്ദ്രനേതാക്കള്‍ ഇടക്കിടെ കര്‍ണാടകയില്‍ എത്തുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ സമ്മതിച്ചു കഴിഞ്ഞുവെന്നാണ് ഇത്തരം സന്ദര്‍ശനത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയല്ല, ആര് സന്ദര്‍ശനം നടത്തിയാലും സംസ്ഥാനത്തെ ബുദ്ധിമാന്മാരായ ജനങ്ങള്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് തൂത്തെറിയാന്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സിനിമ താരങ്ങളെ…

Read More

വ്യാജ പാസ്പോർട്ട്; നഗരത്തിൽ രണ്ട് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: വ്യാജ ഇന്ത്യൻ പാസ്സ്പോട്ടുകളുമായി 2 ബംഗ്ലാദേശികൾ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. ലിയാഖത് അലി, റിസവൾ ഷെയ്ഖ്, എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നിന്നുള്ള വിമാനത്തിൽ എത്തിയ ഇരുവരും ഇമിഗ്രേഷൻ പരിശോധനയ്ക്കിടയാണ് പിടിയിലായത്. വ്യാജ പാസ്സ്‌പോർട്ട് ഉപയോഗിച്ചാണ് ഇരുവരും രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു

Read More

അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചു: 40 കാരൻ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിന് 40 വയസ്സുകാരനായ ആന്ധ്രപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാരായണൻ ആണ് അറസ്റ്റിലായത്. ഡെറാഡൂണിൽ നിന്നും വിമാനത്തിൽ എത്തിയ യുവതി ടെർമിനലിലെ ഷോപ്പിങ് കേന്ദ്രത്തിൽ കാത്തുനിൽക്കുന്നതിനിടെ അനുവാദമില്ലാതെ ഇയാൾ ഫോട്ടോ എടുക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായി വിമാനത്താവള പൊലീസ് അറിയിച്ചു.

Read More
Click Here to Follow Us