പ്രീപെയ്ഡ് നിരക്കിന് വഴങ്ങാതെ ഓട്ടോ ഡ്രൈവർമാർ: കൊള്ളനിരക്ക് ഇടക്കുന്നതായി പരാതി

ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിലെ പ്രീപെയ്ഡ് കൗണ്ടറുകളിലെ നിരക്കിൽ സർവീസ് നടത്താൻ ഓട്ടോ ഡ്രൈവർമാർ തയാറാകുന്നില്ലെന്ന പരാതി വ്യാപകം.  ആപ്പ് അധിഷ്ഠിത ഓട്ടോകൾ ഈടാക്കുന്നതിനു സമാന നിരക്ക് കിട്ടണമെന്നാണ് ഇവരുടെ ആവശ്യം.

കബൺപാർക്ക്, ബയ്യപ്പനഹള്ളി, നാഗസാന്ദ്ര,എംജി റോഡ് ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകളെ കുറിച്ചാണ് പരാതികളേറെയാണ്. ഓട്ടോക്കാർ അമിതകൂലി ഈടാക്കുന്നത് തടയാനും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുമായി ട്രാഫിക് പൊലീസ് ബിഎംആർസിയുമായി ചേർന്ന് സ്ഥാപിച്ച കൗണ്ടറുകളാണിവ.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

കൗണ്ടറിൽ നിശ്ചയിക്കുന്ന തുകയെക്കാൾ ഇരട്ടിയാണ് പലപ്പോഴും ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. കൂടാതെ രാത്രിയിലും മറ്റും ഇത്തരത്തിൽ അന്യായ കൂലി ഈടാക്കുന്നത് പതിവായിരിക്കുന്നു. ഒപ്പം മിക്ക കൗണ്ടറുകളിലും നിരക്ക് സംബന്ധിച്ച് സ്‌ലിപ്പുകൾ പ്രിന്റ് ചെയ്തു നൽകുന്ന മെഷീനുകളും തകരാറിലാണ്. അതുകൊണ്ട് തന്നെ സ്ലിപ്പിൽ കാണിക്കുന്ന ഓട്ടോറിക്ഷയുടെ നമ്പർ അടക്കം തെറ്റാണ് എന്നും ആക്ഷേപമുണ്ട്.

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts